കുട്ടികൾക്ക് നീന്തൽ പരിശീലനവുമായി ഡി വൈ എഫ്‌ ഐ കാലടി ബ്ലോക്ക് കമ്മറ്റി

 

കാലടി:കുട്ടികൾക്ക് അവധിക്കാല നീന്തൽ പരിശീലനവുമായി ഡി വൈ എഫ്‌ ഐ കാലടി ബ്ലോക്ക് കമ്മറ്റി.യോർധനാപുരം വല്ല്യാട്ടും ചിറയിലാണ് കുട്ടികൾക്കുളള പരിശീലനം നടത്തുന്നത്.അൻമ്പതോളം കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്.15 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ്.കേരള സ്‌പോർട്‌സ് കൗൺസിലിന്‍റെ സഹകരണവും നീന്തൽ പരിശീലനത്തിനുണ്ട്.പരിശീലനത്തിനായി ചിറയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു.

2ഇപ്പോൾ കുട്ടികൾ വെളളത്തിൽ വീണ് മരിക്കുന്ന വാർത്ത നിരവധിയാണ്.നീന്തൽ അറിയാത്തതും വെളളത്തോടുളള പേടിയുമാണ് ഇതിനു പ്രധാനകാരണം.അത്തരം അപകടങ്ങൾ എങ്ങനെ ഇല്ലാതാക്കാമെന്ന ചിന്തയിലാണ് ഡി വൈ എഫ്‌ ഐ കുട്ടികൽക്ക് നീന്തൽ പരിശീലനവുമായി എത്തിയതെന്ന് സി പി ഐ (എം) കാലടി ഏരിയ സെക്രട്ടറി സി.കെ സലിംകുമാർ പറഞ്ഞു.3

അഞ്ച് വയസുമുതലുളള കുട്ടികൾ പരിശീലനത്തിനു എത്തുന്നുണ്ട്.ഓരോ കുട്ടിക്കും പ്രത്യേകം പരിശീലനമാണ് നൽകുന്നത്.നീന്തൽ പരിശീലകനായ ഉണ്ണികൃഷ്ണനാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.ജലശ്രോതസുകളെക്കുറിച്ച് കുട്ടികളെ മനസിലാക്കി കൊടുക്കുകയും ജലത്തെക്കുറിച്ചുളള കുട്ടികളുടെ പേടിയും മാറ്റിയെടുക്കുന്നു.4അതുവഴി ജലത്തിൽ വീണുളള അപകടവും ഇല്ലാതാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.