തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നടത്തിവരുന്ന മംഗല്യം 2017 ന് ഒരുക്കങ്ങൾ പൂർത്തിയായി

 

കാലടി:തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുളള അഞ്ചാമത് സമൂഹവിവാഹം മംഗല്യം 2017 ന് ഒരുക്കങ്ങൾ പൂർത്തിയായി.നിർധനരായ കുടുംബങ്ങളിലെ യുവതികളുടെ മംഗല്യഭാഗ്യം സാക്ഷാത്കരിക്കുന്നതിന് ക്ഷേത്രട്രസ്റ്റ് രൂപീകരിച്ചിരിക്കുന്ന പദ്ധതിയാണ് മംഗല്യം.ഈ വർഷം 15  യുവതികളാണ് സുമംഗലികളാകുന്നത്.

thiru4രണ്ട് ഘട്ടങ്ങളിലാണ് ഇത്തണ വിവാഹങ്ങൾ നടക്കുന്നത്.ആദ്യഘട്ടത്തിൽ ഏഴ് പേരുടെ വിവാഹം മെയ് 14 നും,രണ്ടാം ഘട്ടത്തിൽ എട്ട് പേരുടെ വിവാഹം ജൂൺ 3 നും നടക്കും.ശ്രീ പാർവ്വതി ദേവിയുടെ നടയിൽ വിവാഹചടങ്ങുകളും,തുടർന്നുളള ചടങ്ങുകൾ തിരുവാതിര കല്ല്യാണ മണ്ഡപത്തിലുമാണ് നടക്കുന്നത്.

വിവാഹിതരാകുന്ന ഓരോ യുവതിക്കും സ്വർണ്ണാഭരണങ്ങളും, വസ്ത്രവും വരന് വസ്ത്രങ്ങളും നൽകും.ഓരോ വധുവിന്‍റെയും,വരന്‍റെയുമടക്കം നൂറുപേർക്കുളള സദ്യയും ഒരുക്കിയിട്ടുണ്ട്.ഏകദേശം രണ്ട്‌ലക്ഷം രൂപയാണ് ഒരു യുവതിയുടെ വിവാഹത്തിന് ക്ഷേത്രട്രസ്റ്റ് ചിലവാക്കുന്നത്.2013 ലാണ് ക്ഷേത്രട്രസ്റ്റ് മംഗല്യം പദ്ധതി ആരംഭിച്ചത്.ഇതുവരെ 49 യുവതികളുടെ മംഗല്യഭാഗ്യം സാക്ഷാത്കരിക്കാൻ ക്ഷേത്രട്രസ്റ്റിനായി.