ഭാഗ്യം തുണച്ചതറിയാതെ ലോട്ടറി കീറികളഞ്ഞു

 

കാലടി: ഭാഗ്യം തുണച്ചതറിയാതെ ലോട്ടറി കീറികളഞ്ഞു. കാലടി ചെങ്ങൽ വളളിക്കകുടി അയ്യപ്പനാണ് ഒരു ലക്ഷം രൂപ ലോട്ടറി അടിച്ചതറിയാതെ ലോട്ടറി കീറികളഞ്ഞത്. ലോട്ടറി വിൽപ്പനക്കാരനാണ് അയ്യപ്പൻ. ബാക്കി വന്ന ലോട്ടറിക്കാണ് ഒരു ലക്ഷം രൂപ സമ്മാനമായി അടിച്ചത്. ബാക്കിവരുന്ന ടിക്കറ്റുകളിൽ 5000 രൂപ വരെ സമ്മാനമുള്ള നമ്പറുകളാണ് അയ്യപ്പൻ നോക്കാറൊളളു. അതിനാൽ സമ്മാനമൊന്നുമില്ലെന്ന് കരുതി ബാക്കി വന്ന ലോട്ടറികൾ അയ്യപ്പൻ കീറികളഞ്ഞു.

ആലുവയിലെ ഏജെൽസിയിൽ നിന്നുമാണ് അയ്യപ്പൻ ലോട്ടറി വിൽപ്പനക്കായി എടുത്തത്.ഏജെൻസിയിൽ നിന്നും വിളിച്ചറിയിച്ചപ്പോഴാണ് താൽ വിറ്റ ലോട്ടറിക്ക് ഒരു ലക്ഷം രൂപ അടിച്ചതായി അറിയുന്നത്. അയ്യപ്പൻ കീറികളഞ്ഞ ലോട്ടറികൾ പരിശോധിച്ചു.അതിലൊന്നിലാണ് ഒരു ലക്ഷം രൂപ അടിച്ചിരിക്കുന്നത്.ലോട്ടറി ഒട്ടിച്ച് ഏജെൻസിയിൽ നൽകിയിരിക്കുകയാണ്. കൈവിട്ട ഭാഗ്യം കിട്ടുമൊ എന്നറിയാൻ.