മലയാറ്റൂരിനെ ഭീതിയിലാഴ്ത്തിയ പുലി പിടിയിൽ 

 

മലയാറ്റൂർ : മലയാറ്റൂർ ഇല്ലിത്തോട്ടിൽ നിന്നും പുലിയെ പിടികൂടി.കഴിഞ്ഞ ദിവസം ഇവിടെ പുലിയിറങ്ങി ഇവിടുത്തെ വീടുകളിൽ വളർത്തുന്ന  മൃഗങ്ങളെ കൊന്നു തിന്നിരുന്നു.ഇതേ തുടർന്ന് വനംവകുപ്പ് വച്ച കൂട്ടിലാണ് പുലിവീണത്.ഒരാഴ്ച്ച മുമ്പാണ് മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ ഇല്ലിത്തോട്ടിൽ പുലിയിറങ്ങി ഭീതി പരത്തിയത്.ജനവാസമേഖലയിലാണ് പുലിയിങ്ങിയത്.6വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്.ഒരു ധ്യാനകേന്ദ്രം ഉൾപ്പെടെ ഇവിടെയുണ്ട്.ധ്യാനകേന്ദ്രത്തിലെ വളർത്തു നായകളേയും പുലി കൊന്നു തിന്നിരുന്നു.

അതിരാവിലെയാണ് ഇവിടത്തുകാർ ജോലിക്കും മറ്റും പോകുന്നത്.ജോലിക്കുപോകുന്ന സമയങ്ങളിൽ ആളുകൾ പലതവണ ഇവിടെ പുലിയെ കണ്ടിട്ടുമുണ്ട്.പുലിയുടെ ആക്രമണം വർദ്ധിച്ചതിനെ തുടർന്നാണ് വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചത്.ഈ കുട്ടിലാണ് പുലി വീണത്. 1മൂന്ന് വയസ് പ്രായമുളള ആൺപുലിയെയാണ് പിടികൂടിയിരിക്കുന്നത്.പുലിയെ കോടനാട് മൃഗപരിചരണ കേന്ദത്തിലേക്ക് മാറ്റി.പരിശോധനകൾക്ക് ശേഷം പുലിയെ കാട്ടിൽ തുറന്നു വിടും.

രണ്ട് വർഷത്തിനുളളിൽ മൂന്നാം തവണയാണ് മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിൽ നിന്നും പുലിയെ പിടികൂടുന്നത്.ഇതിന്‍റെ ആശങ്കയിലാണ് ഇവിടത്തുകാർ.ഒന്നിലതികം പുലികൾ ഇവിടെ ഉണ്ടാകാമെന്നും പറയപ്പെടുന്നു.4ഇനിയും പുലി ഇവിടെ വീണ്ടും ഇറങ്ങുമെന്ന ഭീതിയിലാണ് നാട്ടുകാർ.