മലയാറ്റൂർ ഇല്ലിത്തോടിൽ പുലിയെ പിടിക്കാൻ വനപാലകർ കൂടുവച്ചു 

കാലടി: മലയാറ്റൂരിൽ ഇല്ലിത്തോടിൽ പുലിയെ പിടിക്കാൻ വനപാലകർ കൂടുവച്ചു.കഴിഞ്ഞ ദിവസം ഇല്ലിത്തോട് ഒന്നാം ബ്ലോക്കിൽ താമസിക്കുന്ന പെരത്തേൻ ശശികുമാറിന്‍റെ ആടിനെ പുലി കൊന്ന് തിന്നിരുന്നു.ജനവാസ മേഖലയിൽ പുലി ഇറങ്ങിയതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.ഇതിനുമുമ്പും ഇവിടങ്ങളിൽ പുലി ഇറങ്ങിയിരുന്നു.വളർത്തു നായകളെയും,മൃഗങ്ങളേയും പുലി പിടിച്ചുകൊണ്ടു പോയിട്ടുണ്ട്.1അതിരാവിലെയാണ് പലരും ജോലിക്കു പോകുന്നത്.പുലി ഇറങ്ങിയതോടെ നാട്ടുകാർക്ക് ജോലിക്കു പോകാൻ പോലും പേടിയാണ്‌.ഒന്നിലതികം പുലികൾ കാണുമെന്നും പറയുന്നുണ്ട്. ഇതിനു സമീപത്താണ് വിനോദ സഞ്ചാര കേന്ദമായ മുളംങ്കുഴി മഹാഗണിത്തോട്ടം.നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നതും.2പുലി ഭീതിയിൽ പലരും വൈകുന്നേരത്തിന് മുമ്പ് മടങ്ങി പോകുകയാണ്. puli3രണ്ട് വർഷത്തിനുളളിൽ കണ്ണിമംഗലത്ത് നിന്ന് രണ്ട് പുലിയും,നടുവട്ടം ഭാഗത്തെ ഒരു വീട്ടിലെ തൊഴുത്തിൽ കയറിരുന്ന ഒരു പുലിയേയും വനം വകുപ്പ് അധികൃതർ പിടികൂടിയിട്ടുണ്ട് .