മാലിന്യനിക്ഷേപം കൊണ്ട് ദുരിതത്തിലായി കാലടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ജനങ്ങൾ

 

കാലടി:കാലടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കനാൽബണ്ട് റോഡിലാണ് സാമൂഹ്യ വിരുദ്ധർ മലിന്യങ്ങൾ കൊണ്ടുവന്നിട്ടിരിക്കുന്നത്.നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡാണിത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യങ്ങൾ കൊണ്ടു വന്നിട്ടിരിക്കുന്നത്.രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് റോഡിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത് കണ്ടത്.kalady-malinam-2ആഘോഷ പരിപാടികൾ കഴിഞ്ഞതിന്റെ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാണിത്.വൻ ദുർഗന്മാണ് വമിക്കുന്നതും.

ഇതിനു മുൻപും ഇവിടെ മാലിന്യം കൊണ്ടുവന്നിട്ടിട്ടുണ്ട്.നാട്ടുകാർ ഉപയോഗിക്കുന്ന കനാലിലേക്കും മാലിന്യം തളളിയിരിക്കുകയാണ്.ഇവിടുത്തെ മാല്യന്യ നക്ഷേപത്തെക്കുറിച്ച് നിരവധി തവണ നാട്ടുകാർ അധികൃതർക്ക് പരാതികൾ നൽകിയതാണ്.kalady-malinam3എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടയും ഉണ്ടാകാത്തതാണ് ഇവിടെ സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിക്കാൻ കാരണമെന്ന് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിജു പരമേശ്വരൻ പറഞ്ഞു.