കാലടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ കനകധാര യജ്ഞത്തിന് തുടക്കമായി

 

കാലടി:കാലടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ അക്ഷയതൃതീയ കനകധാര യജ്ഞത്തിന് തുടക്കമായി.യത്രവിധികൾക്കനുസരിച്ച് തയ്യാറാക്കിയ കനകധാര യന്ത്രങ്ങൾ ലക്ഷമീദേവിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വർണം വെളളി നെല്ലിക്കകൾ യജ്ഞ മണ്ഡപത്തിൽ പ്രതിഷ്ഠിച്ചു.ഡോ:ഹോരക്കാട്ട് കൃഷ്ണൻ നമ്പൂതിരി കനകധാര സ്‌തോത്രത്തിന്‍റെ ആദ്യ ഉരു ചൊല്ലിക്കൊടുത്തു.3തുടർന്ന് തന്ത്രി കിടാശേരി രാമൻ നമ്പൂതിരിപ്പാട്,യജ്ഞാചാര്യൻ ആവണപ്പറമ്പ് പ്രദീപ് നമ്പൂതിരിപ്പാട്,മേൽ ശാന്തി വെമ്പിളിയത്ത് സൂരജ് നമ്പൂതിരിപ്പാട്,മേൽശാന്തി പ്രദീപ് നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിൽ 32 ബ്രാഹ്മണർ യജ്ഞ മണ്ഡപത്തിൽ 10,008 ഉരു കനകധാര സ്‌തോത്രം ജപിക്കും.

ബാല്യകാലത്ത് ശ്രീ ശങ്കരൻ ഭിക്ഷക്ക് ചെന്നപ്പോൾ നിർധനയായ ഒരു അന്തർജനം ശ്രീ ശങ്കരന് ഇല്ലത്ത് ആകെയുണ്ടായിരുന്ന ഉണക്കനെല്ലിക്ക നൽകിയെന്നും ശങ്കരൻ കനകധാര സ്‌തോത്രം ചൊല്ലി ദേവി പ്രീതിയോടെ അവിടെ സ്വർണ
നെല്ലിക്ക വർഷിച്ചു.ഈ ഏെതീഹ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് കനകധാര യജ്ഞം നടത്തുന്നത്‌.

28 ന് രാവിലെ 9 ന് ജപം പൂർത്തിയാകും.ലക്ഷമീ നാരായണ വിഗ്രഹത്തിൽ സ്വർണം വെളളി നെല്ലിക്കകൾ  അഭിഷേകം നടത്തി ഭക്തർക്ക് നൽകും.4ശ്രീശങ്കര ജയന്തി ദിനമായ 30 ന് രാവിലെ സുഹൃത ഹോമവും വൈകീട്ട് 32 അമ്മമാർക്ക് വസ്ത്രവും ഫലമൂലാദികളും നൽകി മാതൃപഞ്ചകം ചൊല്ലി വന്ദനവും നൽകും.