ശ്രീരാമവിലാസം ചവളർ സൊസൈറ്റിയുടെ തീർത്ഥാടനം ഞായറാഴ്ച്ച സമാപിക്കും

കാലടി:ശ്രീരാമവിലാസം ചവളർ സൊസൈറ്റിയുടെ നെല്ലിക്കുഴി തീർത്ഥാടനത്തിന് കാലടിയിൽ സ്വീകരണം നൽകി.ഞായറാഴ്ച്ച നെല്ലിക്കുഴിയിൽ തീർത്ഥാടനം സമാപിക്കും. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് നെല്ലിക്കുഴി തീർത്ഥാടനം 21 ന് പഴനിയിൽ നിന്നാരഭിച്ചു ഞായറാഴ്ച്ച ശ്രീരാമ വിലാസം ചവളർ സൊസൈറ്റിയുടെ ആസ്ഥാന കേന്ദ്രമായ നെല്ലിക്കുഴിയിൽ തീർത്ഥാടനം എത്തിച്ചേരും.

അഴിമതി, അക്രമം, വർഗീയത, തീവ്രവാദം,മദ്യാസക്തി എന്നി തിന്മകൾക്കെതിരെ ബോധവൽക്കരണം  നടത്തുകയാണ് തീർത്ഥാടനത്തിന്‍റെ ലക്ഷ്യം.ഞായറാഴ്ച്ച നടക്കുന്ന പൊതുസമ്മേളനം സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തീർത്ഥാടന കമ്മിറ്റി ചെയർമാൻ പ്രൊഫ. പി. വി പീതാംബരൻ അധ്യക്ഷത വഹിക്കും. ശ്രീരാമവിലാസം ചവളർ സൊസൈറ്റിയുടെ  സംസ്ഥാന തല അവാർഡ്  ജേതാക്കളായ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, പ്രൊഫ. ഒ. ജെ. ചിന്നമ്മ, അഡ്വ.ചാർലി പോൾ, ലാലുമോൻ ചാലക്കുടി എന്നിവർക്ക്   സ്‌പീക്കർ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും .സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബി. ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാതിഥികളാകും.