കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.രാജക്ഷ്മിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി

 

കാലടി:കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.രാജക്ഷ്മിയെ കൈക്കൂലി വാങ്ങുന്നതിനിടെ
വിജിലൻസ് പിടികൂടി.വെളളിയാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെയാണ് എറണാകുളം വിജിലൻസ് സംഘം രാജക്ഷ്മിയെ അറസ്റ്റുചെയ്തത്.കാഞ്ഞൂർ ചെങ്ങൽ സ്വദേശി പോട്ടോക്കാരൻ വിമലിന്‍റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.വിമൽ തന്‍റെ ജാതിക്ക കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകാൻ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.4എന്നാൽ സെക്രട്ടറി ലൈസൻസ് പുതുക്കി നാൽകാൻ 50,000 രൂപയാണ് വിമലിനോട് കൈക്കൂലിയായി ആവിശ്യപ്പെടത്.പിന്നീട് അത് 35,000 രൂപനൽകിയാൽ മതിയെന്ന് സെക്രട്ടറി പറഞ്ഞൂ.തുടർന്ന് വിമൽ വിജിലൻസ് എസ് പിക്ക് പരാതി നൽകുകയായിരുന്നു.

വെളളിയാഴ്ച്ച വൈകീട്ട് വിജിലൻസ് സംഘം ഫിനോഫ്ത്തിലിൻ പൗഡൻ  കലൽത്തിയ തുക വിമലിന്‍റെ കൈയിൽ കൊടുത്തു വിട്ടു.2കൈക്കുലി നൽകിയ ഉടൻതന്നെ വിജിലൻസ് സംഘം രാജക്ഷ്മിയെ അറസ്റ്റു ചെയ്തു.നിരവധി പരാതികളാണ് രാജക്ഷ്മിക്കെതിരെ ലഭിച്ചിരിക്കുന്നതെന്ന് വിജിലൻസ് പറഞ്ഞു.

രണ്ട് മാസത്തിനു ശേഷം വിരമിക്കാനിരിക്കെയാണ് അറസ്റ്റ്.വിജിലൻസ് ഡി വൈ എസ്‌ പി ഫിറോസ് എം ഷെഫീക്കിന്‍റെ നേതൃത്വത്തിലാണ് രാജക്ഷ്മിയെ അറസ്റ്റു ചെയ്തത്.3കൈക്കൂലി കേസിൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവക്കണമെന്നാവിശ്യപ്പെട്ട് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുൻപിൽ ധർണ നടത്തി.