മലയാറ്റൂർ പുതുഞായർ തിരുനാളിന് കൊടിയേറി

 

കാലടി: മലയാറ്റൂർ പുതുഞായർ തിരുനാളിന് കൊടിയേറി. സെന്റ്:തോമസ് പളളിയിൽ ഫാ: ജോൺ തേക്കാനത്തും, കുരിശുമുടിയിൽ റെക്ടർ ഫാ: സേവ്യർ തേലെക്കാട്ടും തിരുനാളിന് കൊടിയേറ്റി.ശനി, ഞായർ ദിവസങ്ങളിലാണ് തിരുനാൾ. സെന്റ്:തോമസ് പള്ളിയിൽ ശനിയാഴ്ച്ച രാവിലെ 8 നും, വൈകീട്ട് 5 നും ആഘോഷമായ വിശുദ്ധ കുർബ്ബാന, വൈകിട്ട് പ്രദക്ഷിണം.കുരിശുമുടിയിൽ രാവിലെ 7 . 30 നും, 9.30 നും, വൈകീട്ട് 5.30 നും വിശുദ്ധ കുർബ്ബാന .MALAYATTOR-KODIപുതുഞായർ ദിനത്തിൽ സെന്റ്:തോമസ് പള്ളിയിൽ രാവിലെ 10ന് ആലോഷമായ പാട്ടുകുർബ്ബാന. കുരിശുമുടിയിൽ രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ പട്ടുകുർബ്ബാന തുടർന്ന് പ്രദക്ഷിണം വൈകീട്ട് 3 ന് പൊൻപണം ഇറക്കൽ. 5 ന് പൊൻപണം സെന്റ്:തോമസ് പള്ളിയിൽ എത്തിച്ചേരും. 6 ന് ആഘോഷമായ വിശുദ്ധ കുർബ്ബാന എന്നിവയുണ്ടാകും.29, 30 തിയതികളിലാണ് എട്ടാമിടം