കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ജീവനക്കാർ പണിമുടക്കി

 

കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ജീവനക്കാർ പണിമുടക്കി.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ജീവനക്കാരനെ മർദ്ദിച്ചെന്നാരോപിച്ചാണ് പണിമുടക്കിയത്.തിങ്കളാഴ്ചയാണ് ജീവനക്കാരനും മെമ്പർമാരും തമ്മിൽ സംഘർഷമുണ്ടായത്.രണ്ടാം വാർഡിലെ അടിയന്തിര പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് കമ്മറ്റി വിളിച്ചു ചേർത്തിരുന്നു.എന്നാൽ ഒരു വിഭാഗം സി.പി.എം അംഗങ്ങളെ കമ്മറ്റി അറിയിച്ചില്ലെന്ന് പറഞ്ഞായിരുന്നു സംഘർഷം. സംഘർഷത്തിൽ പി.അശോകൻ, അനീഷ് രാജൻ എന്നിവർക്ക് പരിക്കേറ്റു.

ashon-aneeshകമ്മറ്റി അറിയിക്കാത്തത് എന്തെന്ന് ചോദിച്ച തങ്ങളെ ജീവനക്കാരൻ മർദ്ദിക്കുകയായിരുന്നുവെന്ന് പഞ്ചായത്തംഗങ്ങൾ പറയുന്നു.എന്നാൽ അംഗങ്ങൾ തന്നെയാണ് മർദ്ദിച്ചതെന്ന് ജീവനക്കാരൻ പറഞ്ഞു.ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ജീവനക്കാർ ചൊവ്വാഴ്ച്ച പണിമുടക്കിയത്.

ജോലി ചെയ്യാനുള്ള സുരക്ഷ നൽകിയാൽ മാത്രമാണ് തങ്ങൾ ജോലിക്കുകയുകയൊള്ളുവെന്ന് ജീവനക്കാർ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ലോനപ്പൻ പറഞ്ഞു. മെമ്പർമാർക്കെതിരെ ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്.ഇത് പോലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.3

പെട്ടെന്നുള്ള പണിമുടക്ക് പഞ്ചായത്തിൽ ആവിശ്യത്തിന് എത്തിയവരെയും ദുരി തത്തിലാക്കി.പ്രായമായവർക്ക് പോലും ഏറെ നേരം കാത്തിരിക്കേണ്ടി വന്നു.ഇത് പ്രതിഷേധത്തിനും ഇടയാക്കി.തുടർന്ന് കാലടി എസ്.ഐ അനൂപ് എത്തിയാണ് പ്രശ്നം ശാന്തമാക്കിയത്.5എസ്.ഐ നടത്തിയ ചർച്ചയെ തുടർന്ന് ജീവനക്കാർ ജോലിയിൽ കയറുകയായിരുന്നു.പ്രതിഷേധത്തെ തുടർന്ന് കറുത്ത ബാഡ്ജ്ജ് ധരിച്ചാണ് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചത്.