നിർദ്ധന കുടുംബത്തിന് വീടു നിർമ്മിച്ചു നൽകി പോലീസ്‌ 

കാലടി:നിർദ്ധന കുടുംബത്തിന് വീടു നിർമ്മിച്ചു നൽകി മാതൃകയാവുകയാണ് ജനമൈത്രി പോലീസും ,പോലീസിന്‍റെ ചാരിറ്റബിൾ സംഘടനയായ മേഴ്സി കോപ്സ്സും. പണി പൂർത്തികരിച്ച  വീടിന്‍റെ താക്കോൽ ദാനം നീലീശ്വരം നടുവട്ടത്ത് നടന്നു. നിർദ്ധന കുടുംബമായ ലളിതക്കാണ് വീട് നിർമ്മിച്ചു നൽകിയത്.രണ്ട് പെൺകുട്ടികളുമായി ശ്രീമൂലനഗരത്തെ പുറംപോക്കിലായിരുന്നു ലളിത താമസിച്ചിരുന്നത്.ഇവരുടെ അവസ്ഥ മനസിലാക്കിയ മേഴ്സി കോപ്സ് ഈ കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു.26 സെന്റ് സ്ഥലത്ത് 750 സ്ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചു നൽകിയത്. 2 മുറി, അടുക്കള, ഹാൾ, സിറ്റൗട്ട് എന്നിവ അടങ്ങുന്നതാണ് വീട്. രണ്ട് മാസം കൊണ്ടാണ് വീട് പണി പൂർത്തിയാക്കിയത്. ടോളിൽസ് ഗ്രൂപ്പ് ഇവർക്ക് 6 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകുകയായിരുന്നു. 3വീടിന്‍റെ ഗൃഹപ്രവേശം എറണാകുളം റേഞ്ച് ഐ.ജി.പി.വിജയൽ നിർവ്വഹിച്ചു. റൂറൽ എസ്.പി എ.വി ജോർജ്ജ്, ഡി.വൈ.എസ്.പി മാരായ സുദർശനൻ, ജി.വേണു, സി.ഐ സജി മാർക്കോസ്, ടെൽക്ക് ചെയർമാൻ അഡ്വ: എൻ.സി.മോഹനൻ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി, മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി തുടങ്ങിയവർ പങ്കെടുത്തു. 4പോലീസിന്‍റെ നേതൃത്വത്തിൽ രണ്ടാമത്തെ വീടാണ് നടുവട്ടത്ത് നിർമ്മിച്ചു നൽകിയത്.