കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് കമ്മറ്റിയിൽ നിന്നും സി.പി.എം അംഗങ്ങൾ ഇറങ്ങിപ്പോയി

 

കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഭരണത്തിൽ നിഷ്ക്രിയത്വവും, ആസൂത്രണത്തിൽ പരാജയവും ആരോപിച്ച് സി.പി.എം അംഗങ്ങൾ കമ്മറ്റിയിൽ നിന്നും ഇറങ്ങിപ്പോയി. 2016-17 സാമ്പത്തിക വർഷത്തിൽ 49% മാത്രം തുകയാണ് ചിലവാക്കിയട്ടൊള്ളു. തുടർച്ചയായി എട്ട് ഭരണസമിതി യോഗത്തിന്‍റെ മിനിറ്റ്സ് എഴുതിയിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു . തുടർച്ചയായി സെക്രട്ടറി ഭരണ സമിതി യോഗത്തിൽ പങ്കെടുക്കുന്നില്ല. ചുമതലയുള്ള ഉദ്യോഗസ്ഥർ കമ്മറ്റിയു ളള ദിവസങ്ങളിൽ ലീവിൽ പ്രവേശിക്കുകയാണ്.

k2ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്രണ്ട് ഓഫീസ് പുറകിലേക്ക് മാറ്റി സ്ഥാപിച്ചതിനാൽ ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് അപേക്ഷകൾ നൽകാൻ കഴിത്ത അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞു. പഞ്ചായത്തിന്‍റെ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോപ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.എം അംഗക്കളായ പി.അശോകൻ, ആൽബിൻ ആന്റണി, അനീഷ് രാജൻ, ഐഷ ജമാൽ, അശ്വതി ഷൈൻ, ശ്യാമള ടീച്ചർ തുടങ്ങിയവർ പറഞ്ഞു.