ടാർമിക്‌സിംഗ് യൂണിറ്റിനെതിരായുളള ആശങ്ക അകറ്റണം:ഇൻവെസ്റ്റേഴ്‌സ് ഫോറം

 

കാലടി: കേരള ഇൻവെസ്റ്റേഴ്‌സ് ഫോറത്തിന്‍റെ മലയാറ്റൂർ – നീലീശ്വരം യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.കേരള ഗവൺമെന്റിന്‍റെയും, വിവിധങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന കോൺട്രാക്‌റ്റേഴ്‌സും ഈ പ്രദേശത്തുള്ള വ്യവസായങ്ങൾ നടത്തുന്നവരുമായ 200 ഓളം പേർ ചേർന്നാണ് യൂണിറ്റ് രൂപീകരിച്ചിട്ടുള്ളത്.2സർക്കാരിന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടും നിയമവിധേയമായുമാണ് ഇവിടെങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.എന്നാൽ ചിലർ സത്യവിരുദ്ധമായ പ്രചരണങ്ങളിലൂടെ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഫോറം പറഞ്ഞു.

മലയാറ്റൂർ – നീലീശ്വരം ഗ്രാപഞ്ചായത്തിൽ പ്രവർത്തനം നടത്തുന്ന ടാർമിക്‌സിംഗ് യൂണിറ്റിനെതിരായുളള ആശങ്ക അകറ്റണമെന്ന് ഫോറം ആവിശ്യപ്പെട്ടു. 5ടാർ മിക്‌സിംഗ് പ്ലാന്റ് മാലിന്യനിയന്ത്രണ ബോർഡ്, അഗ്നിശമന വിഭാഗം, ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ്, ജില്ലാ മെഡിക്കൽ ഓഫീസർ, ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് എന്നീ വകുപ്പുകളിൽ നിന്ന് അവർ നിഷ്‌കർഷിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്‌ഠേന പ്ലാന്റിന് അനുമതി നൽകിയിട്ടുള്ളത്.അധുനിക സജ്ജികരണത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നതും.50 മീറ്റർ ചുറ്റളവിൽ ജനവാസം പാടില്ലാത്ത ഓറഞ്ച് കാറ്റഗറിയിൽപ്പെടുന്ന വ്യവസായമാണിത്. എന്നാൽ നിർദ്ദിഷ്ട പ്ലാന്റിരിക്കുന്നതിന് 800 മീറ്റർ ചുറ്റളവിൽ വീടില്ലാത്ത താണെന്നും ഇൻവെസ്റ്റേഴ്‌സ് ഫോറം പറയുന്നു.ഇതൊന്നും മനസിലാക്കാതെയാണ് മതപുഹിതൻമാർ ഉൾപ്പെടെ സമരരംഗത്ത് വന്നിരിക്കുന്നതെന്നും ഫോറം കുറ്റപ്പെടുത്തി.4

പൊതുസമൂഹത്തിന്‍റെ നൻമ ലക്ഷ്യമാക്കി ചാരിറ്റബിൾ ആക്ടിന്‍റെ പരിധിയിൽ നിന്ന് കൊണ്ട്  അർഹതയുള്ള വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കൈതാങ്ങായി പ്രവർത്തിക്കുകയാണ് കേരള ഇൻവെസ്റ്റേഴ്‌സ് ഫോറത്തിന്‍റെ ലക്ഷ്യം.