ദേശീയ അവാർഡ് തിളക്കവുമായി ഒക്കൽ നമ്പിളളി ഗ്രാമം

 

പെരുമ്പാവൂർ: ദേശീയ അവാർഡ് തിളക്കത്തിലാണ് ഒക്കൽ നമ്പിളളി ഗ്രാമം. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്ക്കാരമാണ് നമ്പിളളിയിൽ എത്തിയിരിക്കുന്നത്.നമ്പിളളി തത്തുപാറ വീട്ടിൽ പ്രവിൺ രജനി ദമ്പതിമാരുടെ ഇളയ മകൻ ആദിഷിനാണ് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. 1കുഞ്ഞു ദൈവം എന്ന ചിത്രത്തിലൂടെയാണ് ആദിഷ് മികച്ച ബാല താരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌.ബെൻ എന്ന ചിതത്തിലൂടെയാണ് ആദിഷ് സിനിമ രംഗത്തേക്ക് വരുന്നത്. ബെന്നിൽ ബാല താരങ്ങളെ അവശ്യമുണ്ടെന്ന പരസ്യം കണ്ട് സ്ക്രീൻ ടെസ്റ്റിന് ചെന്നതാണ്. 3ആദിഷിന്‍റെ കഴിവു മനസിലാക്കിയ സിനിമ പ്രവർത്തകർ ബെന്നിൽ അവസരവും നൽകി.തുടർന്ന് കൈ നിറയെ ചിത്രങ്ങൾ. ഒന്നര മാസം കൊണ്ടാണ് കുഞ്ഞു ദൈവം ചിത്രീകരിച്ചത്.അവാർഡ് കുഞ്ഞു ദൈവത്തിന്‍റെ സംവിധായകൻ ജിയോക്ക് സമർപ്പിക്കുന്നതായി ആദിഷ് പറഞ്ഞു. കാലടി ചെങ്ങൽ ജ്ഞാനോദയ സെൻട്രൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ ബാലതാരം.മാതാപിതാക്കളും സ്ക്കൂൾ അധികൃതരും പൂർണ്ണ പിന്തുണയാണ് ആദിഷിന് നൽകിയിരുന്നത്.4അവാർഡ് വിവരമറിഞ്ഞ് നിരവധി പേരാണ് ആദിഷിനെ അഭിനന്ദനമറിയിക്കാൻ
എത്തുന്നത്.അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദൈവാനുഗ്രഹമാണ് മകന് കിട്ടിയ പുരസ്ക്കാരമെന്ന് മാതാപിതാക്കൾ പറഞ്ഞു.സഹോദരി അശ്വനിക്കൊപ്പം അവാർഡുവാങ്ങാൻ പോകാനുള്ള ഒരുക്കത്തിലാണ് ആദിഷ്.സിനിമയിൽ തുടർന്ന് അഭിനക്കണമെന്ന ആഗ്രഹവും ഈ ബാലതാരത്തിനുണ്ട്.