മഞ്ഞപ്രയിൽ കഞ്ചാവ് ചെടികൾ

 

കാലടി:മഞ്ഞപ്രയിൽ നിന്നും രണ്ട് കഞ്ചാവ് ചെടികൾ കാലടി എക്‌സൈസ് കണ്ടെടുത്തു.മഞ്ഞപ്ര പുത്തൻ പളളി അങ്ങാടിയിൽ നിന്നും ക്ലസ്റ്റർ സെന്ററിലേക്കു പോകുന്ന ഫാം റോഡരികിൽ നിന്നുമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.മൂന്ന് മാസംപ്രയവും മൂന്ന് അടിയിലതികം ഉയരവുമുണ്ട് കഞ്ചാവ് ചെടികൾക്ക്.കാലടി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്.

പ്രദേശത്ത് അന്യ സംസ്ഥാന തൊഴിലാളികൾ എത്താറുണ്ട്.അവർ ഉപയോഗിച്ച കഞ്ചാവ് തരികളിൽ നിന്നുമാകാം ചെടി ഉണ്ടായിരുന്നതെന്ന് കരുതുന്നതായി എക്‌സൈസ് പറഞ്ഞു.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഇൻസ്‌പെക്ടർ മഹേഷ് കുമാർ അറിയിച്ചു.പ്രിവന്റീവ് ഓഫീസർമാരായ രാജ്കുമാർ,അനിൽ കുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ബാലു,രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.