റോഡ് സുരക്ഷാ സംവിധാനങ്ങൾ കാട്‌ പിടിച്ച് നശിച്ച്കിടക്കുന്നു

 

മലയാറ്റൂർ:മലയാറ്റൂർ കുരിശുമുടിയിലേക്ക്‌ പോകുന്ന റോഡിൽ ചമ്മിനിഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന റോഡ് സുരക്ഷാ സംവിധാനങ്ങൾ കാട്‌പിടിച്ച് നശിച്ച്കിടക്കുന്നു.ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച സംവിധാനങ്ങാളാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. അമിത വേഗത്തിലാണ് ഈ റോഡിലൂടെ വാഹനങ്ങൾ പോകുന്നത്.റോഡ് സുരക്ഷാ സംവിധാനങ്ങൾ ഡ്രൈവർ മാർക്ക് കാണാൻ പറ്റാത്തതിനാൽ വാഹനങ്ങൾ ഇവിടെ അപകടത്തില്‍ പെടുന്നത് പതിവാണ്‌.

കൊടും വളവുംറോഡിനോട് ചേർന്ന് അപകടവസ്ഥയിൽ ഒരു ട്രാൻസ്‌ഫോമറും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. പലപ്രാവശ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട്‌ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടുംയാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നോമ്പുകാലം ആരംഭിച്ചതുമുതൽ ഈ റോഡിലുടെ ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. വരും ദിവസങ്ങളിൽ അന്തരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ കുരിശുമുടിയിലേക്ക് വാഹനങ്ങളുടെ വൻ തിരക്കുണ്ടാകും.

അപകടമരണങ്ങൾ ഒഴിവാക്കാൻ കാലടി-മലയാറ്റൂർ അടിവാരം റോഡിന്‍റെ സിഗ്നൽ സംവിധാനങ്ങളും റോഡുസുരക്ഷാ മാർഗ്ഗങ്ങളും പുനസ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളകോൺഗ്രസ്‌ നേതാക്കളായ സംസ്ഥാന കമ്മിറ്റിയംഗം റ്റി.ഡി. സ്റ്റീഫൻ, മണ്ഡലംപ്രസിഡന്റ് നെൽസൺ മാടവന,മണി തൊട്ടിപ്പറമ്പിൽ, പൗളിൻകൊറ്റമം,എം.പി.രാജു, സെബാസ്റ്റ്യൻ ഇലവുകുടി, പൗലോസ് പനയേലി, വിഷ്ണുവള്ളിയാംകുളം, എന്നിവർആവശ്യപ്പെട്ടു..