മലയാറ്റൂർ ടാർ പ്ലാന്റ് ജീവിക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമെന്ന് പി.സി. ജോർജ് 

മലയാറ്റൂർ : ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരൻമാരുടെ ജീവിക്കാനുള്ള അവകാശത്തിൻ മേലുള്ള കടന്നു കയറ്റമാണ് മലയാറ്റൂർ ടാർ പ്ലാന്റിനുള്ള പ്രവർത്തനാനുമതിയെന്ന് മുൻ ചീഫ് വിപ്പും പൂഞ്ഞാർ എം.എൽ.എ യുമായ പി.സി. ജോർജ് പറഞ്ഞു. ടാർ പ്ലാൻ് അനുമതി പുതുക്കി നൽകേണ്ടതില്ലെന്ന മലയാറ്റൂർ പഞ്ചായത്തിലെ ഭൂരിഭാഗം അംഗങ്ങളുടേയും തീരുമാനം അട്ടിമറി ക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് നീലീശ്വരത്ത് നടത്തിയ നീതിരക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. PC-2പൗരാണിക കേന്ദ്രങ്ങളുടെ സമീപം ഇത്തരം പരിസ്ഥിതി മലിനീകരണ വ്യവസായ ശാലകൾ പാടില്ലെന്ന സുപ്രീം കോടതി വിധി അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിനോട് ചേർന്ന് സ്ഥാപിച്ച ഈ പ്ലാന്റിനു ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിലൂടെയും കൈക്കൂലി നൽകിയും ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും ഈ പ്ലാന്റുടമ വിലക്കെടുത്തിരിക്കുകയാണ്. ഈ വിഷയത്തിൽ പ്ലാന്റുടമയെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയാറ്റൂർ മഹാ ഇടവക വികാരി ഫാ. ജോൺ തേക്കാനത്ത് അധ്യക്ഷനായിരുന്നു.കാതികുടം നീറ്റ ജലാറ്റിൻ സമരസമിതി ചെയർമാൻ ജെയ്‌സൺ പാനികുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ആകാശപ്പറവകൾ പ്രസ്ഥാനത്തിന്‍റെ മേധാവി ഫാ. ജോർജ് കുറ്റിക്കൽ, വിമലഗിരി വികാരി ഫാ. ജോഷി കളപ്പറമ്പത്ത്, സെബിയൂർ വികാരി ഫാ. ബിനീഷ് പൂണോളിൽ, ഇല്ലിത്തോട് വികാരി ഫാ. അഗസ്റ്റിൻ മൂഞ്ഞേലി, PC3ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ശരത് ചന്ദ്രൻ, ഡി.സി.സി. ജനറൽ സെക്രട്ടറി ബിജു ആബേൽ ജേക്കബ്ബ്, എറണാകുളം അങ്കമാലി അതിരൂപത പാസ്ട്രൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ ചെങ്ങാട്ട്, ടി.ഡി. സ്റ്റീഫൻ, മനോജ് നാൽപ്പാടൻ, ശ്രീധരൻ മുണ്ടക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജിൻസി ബെന്നി, ലിജി ടോമി തുടങ്ങിയവർ പ്രസംഗിച്ചു. നീതിരക്ഷാ സംഗമത്തിനു
മുന്നോടിയായി നടന്ന പ്രകടനത്തൽ നിരവധി പേർ പങ്കെടുത്തു.