കാലടി ശീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് ജൂബിലി വീഡിയോ ഫെസ്റ്റിന് തുടക്കമായി

 

കാലടി:കാലടി ശീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് ജൂബിലി വീഡിയോ ഫെസ്റ്റിന് തുടക്കമായി. വീഡിയോഫെസ്റ്റ് ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് കെ.ടി.സലിം അദ്ധ്യക്ഷത വഹിച്ചു. ino1ജൂബിലയോടനുബന്ധിച്ച് സ്‌കൂൾ വാങ്ങിച്ച പ്രൊജക്ടറിന്‍റെ സ്വിച്ച് ഓൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മാണിക്യമംഗലം നിർവ്വഹിച്ചു. തുടർന്ന് ദൂരദർശനുവേണ്ടി ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച പാരിസ്ഥിതിക പ്രശ്‌നം വിശദമാക്കുന്ന 25 മിനിട്ട് ദൈർഘ്യമുളള ‘ ഹരിതസ്വപ്നം ‘ നൃത്തപരിപാടിയുടെ വീഡിയോ പ്രദർശനം നടന്നു. ദൂരദർശൻ പരിപാടിയായ ‘ കൈരളിക്കൊരു കലാഞ്ജലിയും’ അവതരിപ്പിച്ചു. ANILA-2കൊറിയോഗ്രാഫർ ഡോ.സി.പി.ഉണ്ണികൃഷ്ണൻ നൃത്തപരിപാടികളുടെ വിശദീകരണം നിർവ്വഹിച്ചു. പ്രൊഫ.പി.വി.പീതാംബരൻ, സുധാ പീതാംബരൻ, അമൃത സുരേഷ്, മീനാക്ഷി വി.പി. എന്നിവർ സംസാരിച്ചു. ചടങ്ങിൽ യോഗയും ഭരതനാട്യവും കവിത്വവും സമന്വയിപ്പിച്ചുകൊണ്ട് ശ്രീനാരായണഗുരുദേവന്‍റെ യോഗ ശാസ്ത്രാനുഭൂതി തെളിഞ്ഞു കാണുന്ന കുണ്ഡലിനിപ്പാട്ടിന്‍റെ നൃത്താവിഷ്‌കാരം ശ്രദ്‌ധേയമായി.അനില ജോഷിയാണ് നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്.നാദങ്ങളും ദൃശ്യങ്ങളും കേൾക്കുവാനും കാണുവാനും പറ്റും.ഈ പ്രപഞ്ചം മുഴുവൻ ശിവന്‍റെ നടനമായി കണ്ട് ആനന്ദ നൃത്തമാടാൻ ജീവാത്മാവിനോടുളള ഉപദേശമാണ് കുണ്ഡലിനിപ്പാട്ട്.ANILA3.jpgokഇതാണ് അനില നൃത്താവിഷ്‌ക്കാരമായി അവതരിപ്പിച്ചത്.
ഏപ്രിൽ 7 ന് ആഗമാനന്ദചരിതം, പെരിയാറിന്‍റെ ഗതി, ശ്രീശങ്കരന്‍റെ ജീവിതത്തിലെ പ്രസക്ത ഭാഗങ്ങളുടെ അവതരണത്തോടെ വീഡിയോഫെസ്റ്റിന്‍റെ ഒന്നാം ഘട്ടം സമാപിക്കും.