പുണ്യം മലയാറ്റൂർ കുരിശുമുടി പദ്ധതിയ്ക്ക് തുടക്കമായി

കാലടി:മലയാറ്റൂർ കുരിശുമുടിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയുടെ ഭാഗമായി പുണ്യം മലയാറ്റൂർ കുരിശുമുടി പദ്ധതിയ്ക്ക് തുടക്കമായി. തീർഥാടന കാലയളവിൽ ഗ്രീൻപ്രോട്ടോകോൾ സംഘടനയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. പദ്ധതിയുടെ ഭാഗമായി കുരിശുമുടിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക്ക് വിമുക്തമാക്കും. പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി റേഞ്ച് ഐ.ജി പി.വിജയൻ നിർവഹിച്ചു.3മലയാറ്റൂർ അടിവാരം മുതൽ കുരിശുമുടി വരെയുളള പ്ലാസ്റ്റിക്ക് മാലിന്യങ്ങൽ ഐജി യുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.അടിവാരത്തെയും താഴത്തെ പളളിയിലെയും സുരക്ഷക്രമീകരണങ്ങളും ഐജി വിലയിരുത്തി.ശുചിത്വമിഷന്‍റെ ഭാഗമായി നേർച്ച കഞ്ഞി വിതരണത്തിനായി പ്ലാസ്റ്റിക്ക് പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവക്കു പകരമായി സ്റ്റീൽ നിർമ്മിതമായ പാത്രങ്ങളും ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്. 4പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒഴിവാക്കാൻ അടിവാരത്ത് തീർഥാടകരെ പരിശോധനകൾ
നടത്തും. കുടിവെളളത്തിനായി അടിവാരം മുതൽ പതിമൂന്നാം പീഢാനുഭവ സ്ഥലം വരെ ശുദ്ധജലം ലഭിക്കുന്നതിനായി ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പുണ്യം മലയാറ്റൂർ കുരിശുമുടി പദ്ധതി ഉദ്ഘാടനചടങ്ങിൽ ആലുവ റൂറൽ എസ്പി എ.വി.ജോർജ്, പെരുമ്പാവൂർ ഡിവൈഎസ്പി കെ.സുദർശനൻ,കാലടി സിഐ സജി മാർക്കോസ്,പെരുമ്പാവൂർ സിഐ ബൈജു കെ പൗലോസ്. എസ്‌ഐ എൻ.എ.അനൂപ് കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു മോൾ ബേബി, 2ഫെലിക്കൽ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. സി.എൻ. മനോജ്, ശുചിത്വ മിഷൻ സംസ്ഥാന മൊബിലൈസേഷൻ ഹെഡ് ജോഷി വർഗീസ്, ശുചിത്വ മിഷൻ അസി.കോർഡിനേറ്റർ സി.മോഹനൻ,വാർഡംഗം ഷാഗിൻ കണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു