കാലടിയിൽ സൂര്യാഘാതം

 

കാലടി: കാലടി മാംസ മാർക്കറ്റിലെ ജീവനക്കാരനായ ചെങ്ങൽ വട്ടത്തറ സ്വദേശി അലിക്കാണ് സൂര്യാഘാതം ഏറ്റത്. മൂന്ന് ദിവസം മുൻപാണ്‌
അലിയുടെ കഴുത്തിൽ ചുവന്ന തടിപ്പുകൾ കണ്ടത്.പിന്നീട് തടിപ്പ് വലുതാകുകയും പുകച്ചിലും അനുഭവപ്പെട്ടു.തുടർന്ന് അലി മറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു.2പരിശോധനയിലാണ് സൂര്യാഘാതമാണെന്ന് മനസിലായത്. വലത് ചെവിയിലും, കഴുത്തിലും, കൈയിലും സൂര്യാഘാതം ഏറ്റിട്ടുണ്ട്.പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.