കേസന്വേഷണം ഊർജ്ജിതമാക്കുന്നതിന്‌ ഐ.ജി പി വിജയൻ കാലടിയിലെത്തി

 

കാലടി: ഒരു വർഷം മുമ്പ് മഞ്ഞപ്രയിൽ യുവാവ് കൊല്ലപ്പെട്ട കേസ്‌ ഊർജ്ജിതമാക്കുന്നതിനും, പോലീസുകാരുടെ നേതൃത്വത്തിൽ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമാണ് എറണാകുളം റേഞ്ച് ഐ.ജി
പി വിജയൻ കാലടിയിൽ എത്തിയത്.കൊല ചെയ്യപ്പെട്ട സ്ഥലവും, വീട് നിർമ്മിക്കുന്ന സ്ഥലവും വിജയൻ സന്ദർശിച്ചു.2016 മാർച്ച് 18 നാണ് മഞ്ഞപ്ര സെന്റ് : പാട്രിക്സ് സ്കൂളിന് സമീപം റോഡരികിൽ യുവാവ് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. 3കേസുമായി ബന്ധപ്പെട്ട ഒരു തുമ്പും ഇതുവരെ കണ്ടെത്താനായിട്ടില്ല.ഈ കേസിന്‍റെ അന്വേഷണ പുരോഗതി ഐ.ജി വിലയിരുത്തി.അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പി.വിജയൻ പറഞ്ഞു.

മലയാറ്റൂരിലാണ് പോലീസിന്‍റെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നത്. ഇത് പോലീസിനും നാട്ടുകാർക്കും മാതൃകയാണെന്ന് പി.വിജയൻ പറഞ്ഞു. 2കാലടിയിൽ ഗുണ്ടകളുടെ ലിസ്റ്റ് തെയ്യാറാക്കും അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്. കാലടിയിൽ നഷ്ടപ്പെട്ട മരതക ശിവലിംഗ കേസുമായി ബന്ധപ്പെട്ട് മറ്റ് മോഷണങ്ങൾ കണ്ടെത്തിയെങ്കിലും മരതക ശിവലിംഗം മാത്രം കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിന്‍റെ ഭാഗമായി മൂന്നൂറോളം കേസുകൾ തെളിയിക്കുകയും, അറുപത് കോടി രൂപയുടെ വിഗ്രഹങ്ങൾ കണ്ടെത്തിയതായും പി.വിജയൻ പറഞ്ഞു.6മലയാറ്റൂർ തീർത്ഥാടനത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെനും ഐ.ജി.പറഞ്ഞു. സ്റ്റേഷൻ പ്രവർത്തനങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. റൂറൽ എസ്.പി എ.വി. ജോർജ്ജ്, ഡി.വൈ.എസ്.പി കെ.എസ് സുദർശനൻ, സി.ഐ സജി മാർക്കോസ്, എസ്.ഐ. എൻ.എ അനൂപ് എന്നിവരും ഐ.ജി. പി. വിജയനൊപ്പം ഉണ്ടായിരുന്നു.