മലയാറ്റൂർ-നീലീശ്വരം ഗ്രാമ പഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു

 

മലയാറ്റൂർ : മലയാറ്റൂർ-നീലീശ്വരം ഗ്രാമ പഞ്ചായത്തിൽ 2017-18 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.13,62,61,889 രൂപയുടെ വരവും 13,09,42,489 രുപയുടെ ചിലവും 13,33,354 രുപയുടെ മിച്ചവും പ്രതിക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.കൃഷി, മാലിന്യ നിർമാർജനം,പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെളളം, എന്നി മേഖലകളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുളളതാണ് ബജറ്റ്. ഹരിതകേരളം ,ആർദ്രം,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവക്കും ബജറ്റിൽ തുക നീക്കി വച്ചിട്ടുണ്ട്.തൊഴിലുറപ്പുമായി സഹകരിച്ച് തരിശുഭൂമിയിൽ കൃഷിയിറക്കൽ, ഹൈടെക് കൃഷി, അക്വോപോണിക്‌സ് തുടങ്ങിയയും ഈ സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നുണ്ട്.സേവന മേഖലയിൽ ആരോഗ്യം,കുടിവെളളം അംഗൻവാടി പോഷകാഹാരം, അംഗൻവാടി വർക്കർമാർക്ക് അധികവേതനം എന്നിവക്കും മുൻതൂക്കം നൽകിയിരിക്കുന്നു ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് അനുമോൾ ബേബി അദ്ധ്യക്ഷത വഹിച്ചു.