ഉറുമ്പുതീനിയുമായി 4 പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി 

കാലടി: വനത്തിൽ നിന്ന് പിടികൂടി വിൽപ്പനക്കായി കൊണ്ടുവന്ന ഉറുമ്പുതീനിയുമായി 4 പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തൊടുപുഴ പന്നിമറ്റം കര ആര്യൻ പാടത്ത് അലക്സ് അഗസ്റ്റിൽ (31) കാഞ്ഞിരമറ്റം കുടിയിരുപ്പ് വക്സൺ ടൈറ്റസ് (51) ഒറ്റപ്പാലം പനമന ഐക്കത്ത് വീട്ടിൽ സുമേഷ് (40) ഒറ്റപ്പാലം ചുരങ്ങാട് ചെറിയ പറമ്പിൽ സുലൈമാൻ (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.മുഖ്യ പ്രതി പൂതം കുറ്റി എടലക്കാട് മൂഞ്ഞേലി ഷിബു വിനെ പിടികൂടാനുണ്ട്.ഇയാൾ ഒളിവിലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. arrestഷിബുവാണ് ഉറുമ്പുതീനിയെ പിടിച്ച് പിടിയിലായവർക്ക് നൽകിയത്.ഏജെന്റുമാരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നവർ. എടലക്കാട് വനത്തിൽ നിന്നുമാണ് ഷിബു ഉറുമ്പുതീനിയെ പിടിക്കൂടിയത്.മൂക്കന്നൂർ മഞ്ഞനിക്കാട് ഭാഗത്ത് വച്ചാണ് പ്രതികൾ അറസ്റ്റിലായത്.രണ്ട് കാറുകളിലായാണ് പ്രതികൾ എത്തിയത്.ബക്കറ്റിലാണ് ഈനാം പീച്ചിയെ ഇട്ടിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. കാലടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.