കുട്ടികളെ കണ്ടെത്താൻ സഹായിച്ച പോലീസ് ഓഫീസർ ബിനുവിന് ആദരം

 

കാലടി:കണ്ണൂർ ഇരട്ടിയിൽ കെല്ലപ്പെട്ട യുവതിയുടെ രണ്ട്‌ കുട്ടികളെ കണ്ടെത്താൻ സഹായിച്ച കാലടി പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിനുവിന് കാലടി പോലീസിന്‍റെ ആദരം.സി.ഐ സജി മാർക്കോസ് ബിനുവിന് ഉപഹാരം നൽകി.ഇരട്ടിയിൽ കെല്ലപ്പെട്ട നാടോടി
യുവതിയായ ശോഭയുടെ മക്കൾ ആര്യൻ (6)അമൃത (4) എന്നിവരെ മുംബൈയിൽ നിന്നാണ് കണ്ടെത്തിയത്.ഇവരെ മുംബൈ ഡിസ്ട്രിക്ക് ലീഗൽ സർവീസ് അതോരിറ്റിയുടെ കീഴിലെ ചൈൽഡ് വെൽഫയർ ഹോമിൽ നിന്നുമാണ് ബിനു കണ്ടെത്തിയത്.BINU-3കാലടിയിൽ നിന്നും ഒരു പെൺകുട്ടി കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ചൈൽഡ് വെൽഫയർ ഹോമിൽ ബിനു ചെന്നിരുന്നു.ബിനു കുട്ടിയെ അവിടെ
നിന്ന്‌ കണ്ടെത്തുകയും ചെയ്തിരുന്നു.മലയാളി കുട്ടികൾ ഇനിയും ഇവിടെ എത്തുകയാണെങ്കിൽ അറിയിക്കണമെന്നു പറഞ്ഞ് ബിനു ചൈൽഡ് വെൽഫയർ ഹോമിൽ ഫോൺ നമ്പറും നൽകി.ഇതേ തുടർന്ന് മലയാളം സംസാരിക്കുന്ന രണ്ട് കുട്ടികൽ എത്തിയപ്പോൾ ചൈൽഡ് വെൽഫയർ ഹോം പ്രവർത്തകർ ബിനുവിനെ അറിയിക്കുകയായാരുന്നു.ഇതാണ് കുട്ടികളെ കണ്ടെത്താൻ കാരണമായതും.BINU-2കഴിഞ്ഞ ജനുവരി 18 നാണ് ഇരട്ടി പഴയ പാലത്തിനു സമീപം പൊട്ടക്കിണറ്റിൽ ശോഭയുടെ മൃതദേഹം കണ്ടെത്തിയത്.ബന്ധുവായ മഞ്ജു നാഥാണ് ശോഭയെ കെലപ്പെടുത്തിയത്.കുട്ടികളെയും കെലപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതിയത്.മുംബൈ റെയിൽവേ സ്‌റ്റേഷനിൽ കണ്ടെത്തിയ കുട്ടികളെ പോലീസുകാരാണ് ചൈൽഡ് വെൽഫയർ ഹോമിൽ എത്തിച്ചത്.കാലടി ജനമൈത്രി പോലീസിന്‍റെ ബീറ്റ് ഓഫീസർ കൂടിയാണ് ബിനു.BINU-4കഴിഞ്ഞ ദിവസം കൊച്ചി റേഞ്ച് ഐ.ജി പി.വിജയനും ബിനുവിന് പാരിതോഷികവും നൽകിയിരുന്നു.