ഭക്തരുടെ മനം നിറച്ച് തെയ്യങ്ങൾ

 

കാലടി:കാഞ്ഞൂർ പുതിയേടം ക്ഷേത്രത്തിൽ ഭക്തരുടെ മനം നിറച്ച് തെയ്യങ്ങൾ കെട്ടിയാടി. നാഗതെയ്യവും,വിഷ്ണു മൂർത്തി തെയ്യവുമാണ് ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് കെട്ടിയാടിയത്. മലബാറിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന തെയ്യങ്ങളാണ് പുതിയേടം ക്ഷേത്രത്തിൽ നടന്നത്. നരസിംഹ മൂർത്തി അവതാരമാണ് വിഷ്ണു മൂർത്തി.2 പ്രഹ്‌ളാദനെ രക്ഷിക്കാൻ ഹിരണ്യകശിപുവിനെ കൊല്ലാൻ എത്തുന്നതാണ് വിഷ്ണു മൂർത്തി. ഭഗവതിയുടെ നാഗരൂപമാണ് നാഗതെയ്യം.

തോറ്റംപാട്ടിന്‍റെ അകമ്പടിയോടെയാണ് തെയ്യത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഇരു തെയ്യങ്ങളും ഉറഞ്ഞാടുകയായിരുന്നു. രണ്ടര മണിക്കുറോളം തെയ്യങ്ങൾ കാണികളെ ഭക്തിയുടെ ഉന്നതിയിലെത്തിച്ചു. ഒരു ടണ്ണോളം വിറക് കൊണ്ടാണ്‌ തെയ്യത്തിനായി തീക്കനൽ തീർത്തത്. 3തെയ്യങ്ങൾ തീയിൽ ഉറഞ്ഞാടിയപ്പോൾ ഭക്തർക്ക് അതൊരു പുതിയ അനുഭവമായി. ഭക്ത ജനങ്ങൾക്ക് അനുഗ്രഹം നൽകിയ ശേഷം തെയ്യം സമാപിച്ചു. കോഴിക്കോട് ശ്രീനിവാസനും സംഘവുമാണ് തെയ്യം അവതരിപ്പിച്ചത്. 441ദിവസത്തെ വൃതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് തെയ്യം അവതരിപ്പിക്കുന്നത്