കാലടി ഗ്രാമപഞ്ചായത്തിന്‍റെ 2017-18 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു 

കാലടി: കാലടി ഗ്രാമപഞ്ചായത്തിന്‍റെ 2017-18 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.24,17,23,178 രൂപ വരവും 23, 65, 34,622 രൂപ ചിലവും 51,88,556 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.നികുതി നികുതിയേതര വരവുകൾ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ഫണ്ടുകൾ, ഗ്രാന്റുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് വരവ് കണക്കാക്കിയിട്ടുള്ളത്. bബസ്സ്റ്റാന്റ് കം ഷോപ്പിങ്ങ് കോംപ്ലക്സ് നിർമ്മാണം, വിവിധ പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൈടെക് ക്യാമറ അടങ്ങിയ റെഡ് ബട്ടൺ അലർട്ട് സ്ഥാപിക്കൽ, ക്ലീൻ കാലടി പ്രവർത്തനങ്ങൾ, തരിശുനില കൃഷി, കുടിവെള്ളം, ശുചിത്വം,കാർഷിക മേഖല തുടങ്ങിയവക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ബിജു പരമേശ്വരനാണ് ബജറ്റ് അവതരിപ്പിച്ചത്. cഇതിനിടയിൽ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ബജറ്റ് അവതരപ്പിച്ചതെന്ന് കാട്ടി പ്രതിപക്ഷം ബജറ്റ് അവതരണത്തിൽ നിന്നും വിട്ടുനിന്നു.സ്റ്റാന്റിങ്ങ് കമ്മറ്റിയിൽ അവതരിപ്പിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന്‌ പ്രതിപക്ഷം പറയുന്നു. ഇതു സംബന്ധിച്ച് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നതാണ് എന്നാൽ സെക്രട്ടറി തുടർ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.