അയ്യമ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ യുവാവിനെ അറസ്റ്റു ചെയ്തു

 

കാലടി:അയ്യമ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ യുവാവിനെ  അറസ്റ്റു ചെയ്തു.മലയാറ്റൂർ മണപ്പാട്ടുചിറ സ്വദേശിയായ മാടശേരി വീട്ടിൽ മാർട്ടിനെ (19) യാണ് അയ്യമ്പുഴ  പോലീസ് അറസ്റ്റു ചെയ്തത്.അയ്യമ്പുഴ മഞ്ഞപ്ര റൂട്ടിലോടുന്ന ബസിലെ ഡോർ ചെക്കറാണ് മാർട്ടിൻ.പ്രേമം നടിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.പെൺകുട്ടി പീഡനവിവരം വീട്ടുകാരോട് പറയുകയായിരുന്നു.തുടർന്ന് വീട്ടുകാർ അയ്യമ്പുഴ പോലീസിൽ പരാതി നൽകി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.