സംസ്കൃത സർവ്വകലാശാല കലോത്സവത്തിൽ കാലടി മുൻപിൽ

 

കാലടി: കാലടി സംസ്കൃത സർവ്വകലാശാല കലോത്സവത്തിൽ നൃത്ത ഇനങ്ങളിൽ മികച്ച പ്രകടനവുമായി അപർണ്ണ രാമചന്ദ്രൻ.ഭരതനാട്യത്തിനും മോഹനിയാട്ടാത്തിനും ഒന്നാം സ്ഥാനവും, കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും അപർണ്ണ കരസ്ഥമാക്കി.കാലടി മുഖ്യ കേന്ദ്രത്തിലെ എം.എ ഭരതനാട്യം വിദ്യാർത്ഥിനിയാണ് അപർണ.ആറാം വയസിൽ അരങ്ങേറ്റം കുറിച്ചു.കഥകളി, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വച്ച് നടന്ന നിശാഗന്ധി ഫെസ്റ്റിവലിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു.സംസ്കൃത സർവ്വകലാശാല കലോത്സവത്തിൽ തുടർച്ചയായി മൂന്ന് വർഷം കലാതിലകപട്ടം ചൂടിയിട്ടുണ്ട് അപർണ. bകലോത്‌സവത്തിൽ ഒൻമ്പത് സെന്ററുകളിൽ നിന്നുമായി ആയിരത്തോളം വിദ്യാർത്ഥികളാണ് 80 ഓളം ഇനങ്ങളിൽ മത്‌സരിക്കുന്നത്. കലോത്‌സവത്തിന്‍റെ രണ്ടാം ദിനം പൂർത്തിയാകുമ്പോൾ കാലടി സെന്ററാണ്‌
മുൻപിൽ.ബുധനാഴ്ച്ച കലോത്‌സവം സമാപിക്കും.

മത്സരഫലങ്ങൾ

കേരളനടനം
ഒന്നാംസ്ഥാനം-രാഖി ആർ(കാലടി)
രണ്ടാം സ്ഥാനം-നിതുഷ പി പി(കാലടി)

ഭരതനാട്യം
ഒന്നാം സ്ഥാനം-അപർണ്ണ രാമചന്ദ്രൻ(കാലടി)
രണ്ടാം സ്ഥാനം-മീനാക്ഷി(തൃശ്ശൂർ)

കുച്ചിപ്പുടി
ഒന്നാംസ്ഥാനം-സൂര്യ ഗോപിനാഥ്(കൊയിലാണ്ടി)
രണ്ടാംസ്ഥാനം-അപർണ്ണ രാമചന്ദ്രൻ(കാലടി)

ഉപന്യാസ രചന -സംസ്കൃതം
ഒന്നാം സ്ഥാനം-വിപിൻ കെ വി(കാലടി)
രണ്ടാംസ്ഥാനം-അഷില ലാല കെ വി(തൃശ്ശൂർ)

cമോഹിനിയാട്ടം
ഒന്നാം സ്ഥാനം(രണ്ട് പേർക്ക്‌)
അപർണ്ണ രാമചന്ദ്രൻ(കാലടി),ദൃശ്യ(കാലടി)
രണ്ടാംസ്ഥാനം-അമൃത എം(പയ്യന്നൂർ)

ചെറുകഥ
ഒന്നാംസ്ഥാനം-വിപിൻ കെ വി(കാലടി)
രണ്ടാംസ്ഥാനം-ശരണ്യ(തിരുനന്തപുരം)

മാപ്പിളപ്പാട്ട്
ഒന്നാം സ്ഥാനം-ആര്യ ടി വി(കാലടി)
രണ്ടാം സ്ഥാനം-ഗോപിക (കാലടി)

ഗ്രൂപ്പ് സോംഗ്
ഒന്നാം സ്ഥാനം-ആര്യ ടി വി ആന്റ് ടീം(കാലടി)
രണ്ടാം സ്ഥാനം-ആവണി ആന്റ് ടീം(ഏറ്റുമാനൂർ)