കാലടി ടൗണിൽ പരസ്യ ബോർഡുകൾ നിറയുന്നു

 

കാലടി: കാലടി ടൗണിൽ പരസ്യ ബോർഡുകൾ നിറയുന്നു.ഓപ്പൺ എയർ സ്റ്റേഡിയത്തിനു മുൻപിലാണ് പരസ്യ ബോർഡുകൾ നിറഞ്ഞിരിക്കുന്നത്. തൊട്ടതിനും, പിടിച്ചതിന്നുമെല്ലാം വലിയ പരസ്യ ബോർഡുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതും. 3ടൗണിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്ന് പഞ്ചായത്തിന്‍റെ ഉത്തരവുള്ളതാണ്. എന്നിട്ടാണ് ഇവിടെ നഗ്നമായ നിയമലംഘനം നടന്നിരിക്കുന്നതും. ഉത്സവ ആഘോഷങ്ങൾ മുതൽ രാഷ്ട്രീയ പാർട്ടികളുടെ വരെ അറിയിപ്പുകൾ ഇക്കൂട്ടത്തിലുണ്ട്. 2കക്ഷിരാഷ്ട്രീയ ബേധമെന്യേ ബോർഡുകൾ വയ്ക്കാൻ മത്സരിച്ചിരിക്കുകയാണിവിടെ.ഓപ്പൺ എയർ സ്റ്റേഡിയത്തിന് മുൻപിലാണ് അതികവും ബോർഡുകൾ. ഇതു മൂലം സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടികൾ പുറത്തു നിന്ന് ആളുകൾക്ക് കാണാനും ബുദ്ധിമുട്ടാണ്.4പലപ്പോഴും ബോർഡുകൾ റോഡിലേക്ക്‌ മറിഞ്ഞ് വീണ്‌ കാൽനട ഗതാഗതം പോലും തടസപ്പെടാറുണ്ട്.