ടാർ മിക്‌സിംഗ് പ്ലാന്റിനെതിരെ മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത് ഓഫീസനു മുൻപിൽ നാട്ടുകാർ ധർണ്ണ നടത്തി

 

കാലടി:അന്താരാഷ്ട്ര തീർത്ഥാട കേന്ദ്രമായ മലയാറ്റൂരിന് സമീപം ആരംഭിച്ച ടാർ മിക്‌സിംഗ് പ്ലാന്റ് അടച്ചു പൂട്ടുക തന്നെ ചെയ്യണമെന്ന് എറണാകുളം – അങ്കമാലി അതിരൂപതാ സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ആവശ്യപ്പെട്ടു.പ്ലാന്റിന്‍റെ പ്രവർത്തനങ്ങൾ നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മലയാറ്റൂർ – നീലീശ്വരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരസ്‌കൃതരാകും. അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിന് ഭൂഷണമല്ല ഈ പ്ലാന്റ്. പരിസ്ഥിതിക്കും ജനജീവിതത്തിനും സമാനതകളില്ലാത്ത ദുരിതമേൽപ്പിക്കാൻ മാത്രമേ പ്ലാന്റിന്‍റെ പ്രവർത്തനം ഉപകരിക്കൂ. ടാർ പ്ലാന്റ് അടച്ചു പൂട്ടും വരെ ജനകീയ സമരങ്ങൾ തുടരുമെന്നും ഇതിന് അതിരൂപതാ നേതൃത്വത്തിന്‍റെ മുഴുവൻ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.3

ചട്ടങ്ങളേയും നിയമങ്ങളെയും പ്ലാന്റുടമക്കുവേണ്ടി ഉദ്യോഗസ്ഥർ വളച്ചൊടിക്കുകയും കാറ്റിൽപ്പറത്തുകയും ചെയ്‌തെന്ന് ആമുഖപ്രഭാഷണം നടത്തിയ വിമലഗിരി വികാരി ഫാ.ജോഷി കളപ്പറമ്പത്ത് പറഞ്ഞു.പ്ലാന്റ് വിരുദ്ധ സമയം ഓരോ ദിവസം ചെല്ലുന്തോറും ശക്തി ആർജ്ജിച്ചു വരികയാണെന്നും അടച്ചു പൂട്ടുംവരെ സന്ധിയില്ല സമരം തുടരുമെന്നും ഫാ. ജോഷി കളപ്പറമ്പത്ത് പറഞ്ഞു.കാഞ്ഞൂർ ഫൊറോന വികാരി ഡോ. വർഗ്ഗീസ് പൊട്ടക്കൽ അദ്ധ്യക്ഷനായിരുന്നു.2 മതബോധന വിഭാഗം അതിരൂപതാ ഡയറക്ടർ ഫാ. ജോയ്‌സ് കൈതക്കോട്ടിൽ, മലയാറ്റൂർ മേഖലയിലെ വിവിധ ഇടവക വികാരിമാരായ ഫാ.ബിനീഷ് പൂണോളി, ഫാ.ജോർജ്ജ് പുത്തൻപുര, ഫാ.തോമസ് മഞ്ചപ്പിള്ളി, ഫാ.അഗസ്റ്റിൻ മൂഞ്ഞേലി, ഫാ.ബിജോഷ് മൂലേക്കുടി, ഫാ.സെബാസ്റ്റ്യൻ മുട്ടംതോട്ടിൽ, ഫാ.ജോസ് സി.എസ്.റ്റി, ഫാ.ആന്റോച്ചൻ മണ്ണേഴത്ത്, എ.കെ.സി.സി. അതിരൂപതാ ജനറൽ സെക്രട്ടറി വർഗ്ഗീസ് മൂലൻ, എൻ.പി.വിൽസൻ, എസ്.ഐ. തോമസ്, ജോസഫ് മാടവന, ശീതൾ ജോജി, മോളി ജോയി എന്നിവർ പ്രസംഗിച്ചു. 4ധർണ്ണക്കു മുന്നോടിയായി  നാട്ടുകാർ പ്രകടനമായാണ് പഞ്ചായത്തിന് മുൻപിലേക്ക് എത്തിയത്‌.