ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കലോത്സവം ആരംഭിച്ചു

 

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കലോത്സവം കട്പുത്തലിക്ക് തുടക്കമായി. ഒൻമ്പത് സെന്ററുകളിൽ നിന്നും ആയിരത്തോളം മത്സരാർത്ഥികൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാത്സവത്തിൽ മാറ്റുരക്കും. കലോത്സസവത്തിനു മുന്നോടിയായി കാലടിയിൽ വിളമ്പര ജാഥ നടന്നു. കാവടിയാട്ടം, വിവിധ ഇനം നൃത്തങ്ങൾ, കോൽക്കളി, പ്ലോട്ടുകൾ എന്നിവ വിളമ്പര ജാഥയിൽ അണിനിരന്നു.ചലചിത്ര താരം മണികണ്ഠൻ കലോത്സവം ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ രാഹുൽ ശിവൽ അദ്ധ്യക്ഷത വഹിച്ചു.  വൈസ് ചാൻസിലർ ഡോ: എം.സി.ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി, ഡോ: ധർമ്മരാജ് അടാട്ട്, അജ്മൽ എം.എ, അഖിൽ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.