കാലടി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി

 

കാലടി: കാലടി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി.മാർക്കറ്റിന് എതിർവശത്തെ വാച്ച് കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. ശനിയാഴ്ച്ച വെളുപ്പിന് അഞ്ച് മണിക്കാണ് അപകടം നടന്നത്.മാണിക്കമംഗലം സ്വദേശിനി ബിന്ദുവിന്‍റെതാണ് കട. കടയുടെ മുൻപിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തെറിപ്പിച്ച ശേഷം കാർ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.car-accident2കട ഭാഗീഗമായി തകർന്നു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബിന്ദു പറഞ്ഞു. അങ്കമാലി ഭാഗത്തു നിന്നുമാണ് കാർ വന്നത്. വല്ലം കുരിക്കത്ത് വീട്ടിൽ സിദ്ദീഖാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു . തൃശ്ശൂർ അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് സിദ്ദീഖ്.