മലയാറ്റൂർ ദൈവദാൻ സെന്ററിന് സുരേഷ് ഗോപിയുടെ സമ്മാനം

 

മലയാറ്റൂർ: മലയാറ്റൂർ ദൈവദാൻ സെന്ററിൽ സുരേഷ് ഗോപി എം.പി യും പെരുമ്പാവൂർ സ്വദേശി ബൈജുവും ചേർന്ന് അടുക്കള നിർമ്മിച്ചു നൽകി.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 175 ഓളം അന്തേവാസികളെയാണ്  ഇവിടെ സംരക്ഷിക്കുന്നത്. ശോചനീയമായ അടുക്കളയായിരുന്നു ഇവിടെ. ബൈജു ഇവിടുത്തെ നിത്യസന്ദർശകനാണ്.  3
ഇവിടുത്തെ ശോചനീയമായ അടുക്കളയെക്കുറിച്ച് ബൈജു സുഹൃത്തുക്കുടിയായ സുരേഷ് ഗോപിയോട് പറഞ്ഞു. ഇതേ തുടർന്നാണ് ഇരുവരും ചേർന്ന് ആധുനികരൂപത്തിലുള്ള  അടുക്കള നിർമ്മിച്ചു നൽകിയത്.
അടുക്കളയുടെ ഉദ്ഘാടനം സുരേഷ് ഗോപി എം.പി നിർവ്വഹിച്ചു.2മാർ തോമസ് ചക്യത്ത്‌, ഫാ: ജോൺ തേക്കാനത്ത്,പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി, സലോമി ടോമി, സിസ്റ്റർ സൈനു തുടങ്ങിയവർ പങ്കെടുത്തു.