മലയാറ്റുർ തിരുന്നാൾ : റോഡുകളുടെ നവീകരണത്തിന്‌ 1 കോടി രൂപ അനുവദിച്ചു

 

മലയാറ്റൂർ : മലയാറ്റൂർ തിരുനാളിനോടനുബന്ധിച്ച്‌ മലയാറ്റൂരും ബന്ധപ്പെട്ട  സമീപ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട റോഡുകളുടെയും  അറ്റകുറ്റപ്പണിക്കും,നവീകരണത്തിനുമായി 1 കോടി രൂപ അനുവദിച്ചതായി റോജി എം.ജോൺ എം.എൽ.എ അറിയിച്ചു. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന മലയാറ്റൂർ തിരുനാളിന്‍റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടർ ,ആർ .ഡി.ഒ, മലയാറ്റൂർ പള്ളി വികാരി,മലയാറ്റൂർ കുരിശുമുടി  റെക്ടർ, ട്രസ്റ്റിമാർ ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർ എന്നിവരുടെ യോഗം കഴിഞ്ഞ മാസം കൂടിയിരുന്നു.യോഗത്തിൽ വച്ച് മലയാറ്റൂരിലേക്കു എത്തിച്ചേരുന്ന വിവിധ റോഡുകളുടെ നവീകരണത്തിനും,അറ്റകുറ്റപണികൾക്കുമായി എസ്റ്റിമേറ്റും,റിപ്പോർട്ടും തയ്യാറാക്കുവാനായി എം.എൽ.എ പി.ഡബ്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു നിർദ്ദേശം നൽകി.മഞ്ഞപ്ര-നടുവട്ടം-മലയാറ്റൂർ റോഡ്,സെബിയൂർ കോളനി റോഡ്, മണപ്പാട്ടുചിറ ബണ്ട് റോഡ്,കാലടി  ശ്രീ ശങ്കര പാലത്തിന്‍റെ അറ്റകുറ്റ പണികൾ ,കാലടി യൂണിവേഴ്സിറ്റി കനാല് ബണ്ട് റോഡ് എന്നിവ ഇതിൽ ഉൾപ്പെടും.എത്രയും വേഗം ടെൻഡർ നടപടികൾ പൂർത്തിയാക്കുവാനും പണി ആരംഭിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും എം.എൽ.എ  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.