കാഞ്ഞൂർ പുതിയേടത്ത് കത്തികുത്ത് 

കാലടി: കാഞ്ഞൂർ പുതിയേടത്ത് തർക്കത്തെ തുടർന്ന് യുവാവ് വൃദ്ധനെ കുത്തി പരിക്കേൽപ്പിച്ചു.പാറപ്പുറം പാച്ചേരി വീട്ടിൽ രാജീവ് (36) പാറപ്പുറം കുത്തുകല്ലിങ്കൽ വീട്ടിൽ ശശിയെ (65)യാണ് കുത്തി പരിക്കേൽപ്പിച്ചത്.ബുധനാഴ്ച്ച വൈകീട്ട്  പുതിയേടം ലിസി പാർക്കിന് സമീപത്ത് ബൈക്കിലെത്തിയ രാജീവ് ശശിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം കുത്തുകയായിരുന്നു. ശശിയുടെ നെഞ്ചത്തും,കൈയ്ക്കും
പരിക്കേറ്റു.ശശിയെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ രാജീവിനും പരിക്കേറ്റു.രാജീവിനെ കാലടി പോലീസ് അറസ്റ്റു ചെയ്തു.