അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം കാലടി ചെങ്ങൽ സ്വദേശിക്ക്

 

കാലടി : മകന്‍റെ പേരിലുള്ള ലോട്ടറിയിൽ കാലടി ചെങ്ങൽ സ്വദേശിക്ക് ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് . സംസ്ഥാന സർക്കാരിന്‍റെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം കാലടി ചെങ്ങൽ പട്ടുകുടി  വീട്ടിൽ നിഷാദ് ഷാജി (34) ക്കാണ് .65 ലക്ഷം രൂപയാണ് സമ്മാനതുക. AT 545417 എന്ന നമ്പറിലുള്ള ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ബ്യൂട്ടിഷ്യനാണ് നിഷാദ്. വർഷങ്ങളായി വാടക വീട്ടിലാണ് നിഷാദ് താമസിക്കുന്നത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശീലം നിഷാദിനുണ്ട്. കാലടിയിൽ തന്‍റെ ബ്യൂട്ടിപാർളറിനടുത്ത് ലോട്ടറി കൊണ്ടുവന്ന അങ്കമാലി സ്വദേശി തോമസിന്‍റെ കൈയിൽ നിന്നുമാണ് ലോട്ടറി വാങ്ങിയത്.സ്വന്തമായി സ്ഥലം വാങ്ങി ഒരു ചെറിയ വീടു വക്കണമെന്നും, മക്കളെ  നല്ല രീതിയിൽ പഠിപ്പിക്കണമെന്നുമാണ് നിഷാദിന്‍റെ ആഗ്രഹം. സുപ്രിയയാണ് ഭാര്യ. അക്ഷയ് ,ആര്യൻ എന്നിവർ മക്കളും