ഫാ:ആന്‍റണി കവലക്കാട്ട് അന്തരിച്ചു

കാലടി: മലയാറ്റൂർ ഇടവകയിൽ ദീർഘകാലം സേവനം ചെയ്ത ഫാ:ആന്‍റണി കവലക്കാട്ട് (77) അന്തരിച്ചു.മലയാറ്റൂരിലെ ജനഹൃദയങ്ങളിൽ മറക്കാനാകാത്ത സ്ഥാനമാണ് ഫാ: ആന്‍റണി കവലക്കാട്ടിനുള്ളത്.മലയാറ്റൂരിനെ അന്തർദേശീയ ഭൂപടത്തിൽ സ്ഥാനം പിടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ഫാ: ആന്‍റണി കവലക്കാട്ട്.5 1998 മുതൽ 2004 വരെയാണ് അച്ചൻ മലയാറ്റൂരിൽ സേവനമനുഷ്ഠിച്ചിരുന്നത്. അക്കാലത്ത് മലയാറ്റൂർ സെന്റ്: തോമസ് പള്ളിയും, കുരിശുമുടിയും ഫാ: ആന്റണി കവലക്കാട്ടിലിന്‍റെ കീഴിലായിരുന്നു.മലയാറ്റൂരിനെ അന്തർ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാൻ അച്ചൻ അക്ഷീണ പ്രയത്‌നമാണ് നടത്തിയത്. അതിനായ് തന്‍റെ പ്രവർത്തനങ്ങളെല്ലാം അച്ചൻ മാറ്റിവച്ചു.62005 ഫെബ്രുവരി 13 നാണ് മലയാറ്റൂർ കുരിശുമുടിയെ അന്തർ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്. അച്ചൻ ആ സമയത്ത് മലയാറ്റൂരിൽ ഇല്ലായിരുന്നുവെങ്കിലും അച്ചനെ പ്രത്യേകം ക്ഷണിച്ചു വരുത്തിയിരുന്നു.മലയാറ്റൂർ സെന്റ് തോമസ് പള്ളി പുതുക്കി പണിയുന്നതിന് തറക്കല്ലിട്ടതും അച്ചന്‍റെ കാലത്താണ്.സെന്റ്: തോമസ് സ്കൂളിന് ഹയർ സെക്കൻണ്ടറി ലഭിച്ചതും, സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചതും അച്ചന്‍റെ ശ്രമഫലമായാണ്.CHIRAജനങ്ങൾക്കിടയിലായിരുന്നു അച്ചന്‍റെ പ്രവർത്ഥന മേഖല. നാട്ടിലോ, വീട്ടിലോ എന്ത് ആവിശ്യം വന്നാലും ജാതി മത ഭേദമന്യേ മലയാറ്റൂരുകാർ ആദ്യമെത്തുന്നത് അച്ചന്‍റെ അടുത്താണ്‌. വീടിനും, കിണറിനും സ്ഥാനം കാണാനും അച്ചൻ വേണമായിരുന്നു.വെള്ളം ലഭിക്കില്ലെന്ന് കരുതിയിരുന്ന പല സ്ഥലത്തും അച്ചൻ ദാഹ ജലം കണ്ടെത്തി .7മികച്ചൊരു വൈദ്യൻ
കൂടിയായിരുന്നു അദ്ദെഹം. പ്രാർത്ഥനയിലൂടെ അസുഖം മാറ്റുന്നതിനായ് നിരവധി പേരാണ് അച്ചനെ തേടിയെത്തിയിരുന്നതും