മലയാറ്റൂർ കുരിശുമുടി കളക്ടർ മുഹമ്മദ് വൈ സഫറുള്ള സന്ദർശിച്ചു

 

കാലടി: മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടർ മുഹമ്മദ് വൈ സഫറുള്ള കുരിശുമുടി സന്ദർശിച്ചു.മലയാറ്റൂർ പള്ളി വികാരി ഫാ: ജോൺ തേക്കാനത്ത്, കൈക്കാരൻ ജോബി പറപ്പിളളി, മുൻ കൈക്കാരൻ ബിജു ചെറയത്ത് എന്നിവർ ചേർന്ന് കളക്ടറെ സ്വീകരിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒഴിവാക്കുന്നതിനാവിമായ സജ്ജീകരണങ്ങൾ ഒരുക്കാൻ കളക്ടർ നിർദ്ദേശം നൽകി.തീർത്ഥാടകർക്കാവിശ്യമായ കുടിവെള്ളം, ശുചി മുറി സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് കുരിശുമുടി ഭാരവാഹികളോട് കളക്ടർ ചോദിച്ചറിഞ്ഞു. ഹരിത മാർഗ്ഗരേഖ പ്രകാരം അന്നദാനവും മറ്റു പ്രവർത്തനങ്ങളും നടത്തുമെന്ന് കുരിശുമുടി റെക്ടർ ഫാ:  സേവ്യർ തേലക്കാട്ട് കളക്ടർക്ക് ഉറപ്പു നൽകി.യാചകരെ കുരിശുമുടിയിൽ നിരോധിക്കാനും തീരുമാനമായി.