അധികൃതരുടെ അനാസ്ഥ : അങ്കമാലിയിൽ രണ്ട് ജീവനുകൾ പൊലിഞ്ഞു

 

  • ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് നാട്ടുകാർ
  • പത്ത് മീറ്ററോളം തളിയാണ് തടി നിന്നിരുന്നത്
  • ടോറസിൽ കയറ്റേണ്ട തടിയാണ് ലോറിയിൽ ഉണ്ടായിരുന്നതും

അങ്കമാലി:അങ്കമാലി വേങ്ങൂരിൽ അമിത ഭാരം കയറ്റിയ തടി ലോറിക്ക് പുറകിൽ സ്കോർപ്പിയോ ഇടിച്ച്‌ രണ്ട് പേർ മരിച്ചു.മുവ്വാറ്റുപുഴ ആനിക്കാട് വിജയ ഭവനിൽ  മനോജ് കുമാർ (50)  ഉഴവൂർ കാനാട്ട്  സുനിൽ കുമാർ (46) എന്നിവരാണ് മരിച്ചത്. ഡ്രൈവർ അനിൽ കുമാറിന് സാരമായ പരിക്കേറ്റു.ശനിയാഴ്ച്ച വെളുപ്പിന് രണ്ട് മണിയോടെയാണ് അപകടം നടന്നത്. ജോലി സംബന്ധ ആവിശ്യങ്ങൾക്കായി കണ്ണൂരിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്‌.CARഎം.സി റോഡിൽ യാതൊരു സുരക്ഷയും ഇല്ലാതെയാണ് തടി ലോറി നിർത്തിയിട്ടിരുന്നത്.അധികൃതരുടെ അനാസ്ഥയാണ്  രണ്ട് ജീവനുകൾ പൊലിയാൽ കാരണം. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ്  ലോറിയിൽ തടി കയറ്റി കൊണ്ട് വന്നത്. ഒരു വലിയ ടോറസിൽ കയറ്റേണ്ട തടിയാണ് ലോറിയിൽ ഉണ്ടായിരുന്നതും.lorry-3ലോറിയുടെ പുറകിൽ തടി ഏകദേശം പത്ത് മീറ്ററോളം തള്ളി നിൽക്കുന്നുണ്ടായിരുന്നു. ആ തടിയിലാണ് സ്കോർപ്പിയോ ഇടിച്ചത്.നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് തടി കയറ്റിരുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന എം.സി റോഡിലാണ് ലോറി നിർത്തിയിട്ടിരുന്നത്.റോഡിലേക്ക് കയറിയാണ് ലോറി നിർത്തിയിട്ടിരുന്നതും.lorry-2ലോറിയുടെ മൂനിൽ ഒരു ഭാഗം മാത്രമാണ് തടി പുറകിലോട്ട് തള്ളി നിൽക്കാൻ പാടൊള്ളു. എന്നാൽ പത്ത് മീറ്ററോളം തളിയാണ് തടി നിന്നിരുന്നത്.ഇത്തരം വാഹനങ്ങൾ നിർത്തിയിട്ടുമ്പോൾ പുറത്തേക്ക് തള്ളിനിൽക്കുന്ന തടിയുടെ ഭാഗത്തേക്ക് മറ്റ് വാഹനങ്ങൾ വരാതെ സുരക്ഷിതമാക്കണം.എന്നാൽ അത്തരത്തിലൊന്നും ഇവിടെ ഉണ്ടായിട്ടില്ല. lorry-1റിഫ്ളക്റ്റർ ലൈറ്റുകളൊ, മരച്ചില്ലകളോ തടിയിൽ വക്കണം. അപകടത്തിനു ശേഷമാണ് ഇത് തടിയിൽ വച്ചതെന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. അപകടകരമാം വിധം തടി കൊണ്ടു പോകാൻ അനുവാദം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.