അറ്റകുറ്റപണികൾ പൂർത്തിയാക്കി ദിവസങ്ങൾക്കകം കാലടി – ആലുവ റോഡിൽ കുഴികൾ രൂപപ്പെട്ടു

 

കാലടി: അറ്റകുറ്റപണികൾ പൂർത്തിയാക്കി ദിവസങ്ങൾക്കകം റോഡിൽ കുഴികൾ രൂപപ്പെട്ടു .കാലടി – ആലുവ റോഡിൽ സെന്റ്: ജോർജ്ജ് കോളേജിന് മുൻപിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.റോഡിന് വീതി കൂട്ടുകയും, ആധുനിക രൂപത്തിൽ ടാറിങ്ങുമാണ് ഇവിടെ നടന്നത്. റോഡിന്‍റെ അറ്റകുറ്റപണിക്ക് മുമ്പ് ഇവിടെ ഭൂഗർഭ കേബിളുകൾ ഇടുന്നതിനായി കുഴികൾ നിർമ്മിച്ചിരുന്നു.1എന്നാൽ കുഴി വേണ്ട രൂപത്തിൽ  മൂടാതെയാണ് ടാറിങ്ങ് നടത്തിയത്. കഴിഞ്ഞ ദിവസം മഴ പെയ്തപ്പോൾ മണ്ണ് താഴേക്കിരുന്നു.ഇത് മൂലമാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്.റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ തന്നെ കുഴി വേണ്ട രൂപത്തിൽ മൂടണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടിരുന്നതാണ്. 3എന്നാൽ അതെല്ലാം അവഗണിച്ചാണ് റോഡ് പണി പൂർത്തിയാക്കിയതും.റോഡിന് വീതി കൂടിയതുമൂലം അമിത വേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. കുഴി മൂലം ഇരുചക വാഹനങ്ങൾ അപകടത്തിൽ പെടുകയുമാണ്.