കാട്ടുമൃഗങ്ങൾ ഇടമലയാർ കനാലിൽ വീഴുന്നത് പതിവാകുന്നു

 

കാലടി: വേനൽ കടുത്തപ്പോൾ  കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് പതിവാകുന്നു. മലയാറ്റൂർ മേഖലകളിലാണ് മൃഗങ്ങൾ കാട്ടിൽ നിന്നും പുറത്തേക്കു വരുന്നത്. വെള്ളം കുടിക്കാനാണ് ഇത്തരത്തിൽ മൃഗങ്ങൾ നാട്ടിലേക്കെത്തുന്നതും. എന്നാൽ വനത്തോട് ചേർന്നു കിടക്കുന്ന ഇടമലയാർ കനാലിൽ വീണ് മൃഗങ്ങൾ അപകടത്തിൽ പെടുകയാണ്. ഒരാഴ്ച്ചക്കുള്ളിൽ രണ്ട് മ്ലാവുകളാണ് ഇത്തരത്തിൽ അപകടത്തിൽ പെട്ടിരിക്കുന്നത്. 2
ഫയർഫോഴ്സും, വനപാലകരും, നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് മൃഗങ്ങളെ കരക്ക് എത്തിച്ചതും.ഏകദേശം 30 അടിയോളം താഴ്ച്ചയുണ്ട് ഇടമലയാർ കനാലിന്. 6 അടിയോളം വെള്ളവും കനാലിലുണ്ടാകും. കനാലിൽ മൃഗങ്ങൾ അകപ്പെട്ടു പോയാൽ രക്ഷപ്പെടുക പ്രയാസമാണ്.
ചില സമയങ്ങളിൽ വെള്ളത്തിന് ഒഴുക്കും കൂടുതലായിരിക്കും. mlave-2കനാലിൽ നിന്ന് മുകളിലേക്ക് കയറുന്നതിന് കൈവരികൾ ഇല്ലാത്തത് കൊണ്ട് മുഗങ്ങളെ   മുകളിലേക്ക് കയറ്റാനും സാധിക്കാറില്ല.
കോൺക്രീറ്റ് ഭിത്തിയിലൂടെ കുടുക്കിട്ട് വലിച്ചാണ് കനാലിൽ അകപ്പെട്ട മൃഗങ്ങളെ മുകളിലെത്തിക്കുന്നത്. മണിക്കൂറുകളോളം വെള്ളത്തിൽ കിടക്കുന്നതിനാൽ മൃഗങ്ങൾ അവശരായിട്ടുണ്ടാകും.
ഇത് മൂലം ചെന്നായ മുതലായവ ഇവയെ ആക്രമിക്കാനും സാധ്യതയുണ്ടെന്ന് വനപാലകരും പറയുന്നു. 1കനാലിൽ കൈവരികൾ സ്ഥാപിക്കണമെന്ന് പല തവണ ഇവിടുത്തുകാർ ആവിശ്യപ്പെട്ടിരുന്നതാണ്. ഇനിയെങ്കിലും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ