ഒരു പ്രസവത്തിൽ ജനിച്ച മൂന്ന് പേർ ഇന്ന് ഒരുമിച്ച് എസ്.എസ്.എൽ.സി പരിക്ഷയെഴുതുന്നു

 

കാലടി: ഒരു പ്രസവത്തിൽ ജനിച്ച മൂന്ന് പേർ  ഒരുമിച്ച് എസ്.എസ്.എൽ.സി പരിക്ഷയെഴുതുന്നു.കാഞ്ഞൂർ തിരുനാരായണപുരം പ്ലാമറ്റത്തുകുടി ബഷീർ – ഷാഹിന ദമ്പതികളുടെ മക്കളായ ഫ്യാരീസ്, ഫർസാന, ഫർഹാന എന്നിവരാണ് പരീക്ഷയെഴുതുന്നത്. ഒക്കൽ എസ്.എൻ ഹയർ സെക്കൻണ്ടറി സ്ക്കൂളിലാണ് ഇവർ പഠിക്കുന്നത്.എൽ.കെ.ജി മുതൽ 7 -)0 ക്ലാസ് വരെ കാലടി ശ്രീ ശാരദ സ്കൂളിലായിരുന്നു. ഒരേ സ്ക്കൂളിൽ തന്നെയായിരുന്നെങ്കിലും വ്യത്യസ്ഥ ഡിവിഷനുകളിയായിരുന്നു ഇവർ പഠിച്ചിരുന്നത്. ഒരുപാട് സുഹൃത്തുക്കളെ ലഭിക്കാനാണ് വ്യത്യസ്ഥ ഡിവിഷനുകളിൽ  പഠിച്ചിരുന്നതെന്ന് ഇവർ പറയുന്നു.സ്ക്കൂളിൽ പോകുന്നതും വരുന്നതും ഇവർ ഒരുമിച്ചാണ്. പഠിക്കന്നതും ഒന്നിച്ചാണ്. റിസൽറ്റും ഒരേ പോലെയാണോ എന്ന ആകാംക്ഷയിലാണ് വിട്ടുകാരും, നാട്ടുകാരും