മികച്ച അധ്യാപനത്തിനുള്ള ദേശീയ പുരസ്‌ക്കാരം കാലടി ശ്രീ ശാരദ വിദ്യാലയത്തിന്

 

കാലടി:ഇന്ത്യയിലെ പ്രമുഖ വ്യവസായ, ബിസിനസ്സ് ഗ്രൂപ്പുകളുടെ സംയുക്ത സംഘടനയായ അസ്സോസിയേറ്റ് ചേമ്പർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ‘അസ്സോചാം’ സംഘടിപ്പിച്ച നാഷണൽ ഹയർ എജ്യൂക്കേഷൻ സമ്മിറ്റിന്‍റെ ഭാഗമായി നൽകുന്ന  നാഷ്ണൽ എക്‌സലൻസ് അവാർഡ് കാലടി ശ്രീ ശാരദ വിദ്യാലയത്തിന്.അസ്സോചാം മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സ് ആന്റ് ഡവലപ്‌മെന്റുമായി സഹകരിച്ച് ഒട്ടനവധി സെമിനാറുകൾ, വർക് ഷോപ്പുകൾ എന്നിവ നടത്തിവരുന്നു. ഈ വിഭാഗത്തിൽ മികച്ച അധ്യാപനത്തിനുള്ള പുരസ്‌ക്കാരമാണ് ശ്രീ ശാരദ വിദ്യാലയത്തിന് ലഭിച്ചിരിക്കുന്നത്.2 ഡൽഹിയിൽ വച്ചു നടന്ന ചടങ്ങിൽ ആദി ശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റീ കെ ആനന്ദ്, ട്രസ്റ്റിയുടെ സ്‌പെഷ്യൽ ഓഫീസർ  പ്രൊഫസർ സി.പി ജയശങ്കർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമന്ത്രി പ്രകാശ് ജാവേദ്കർ മുഖ്യ അഥിതിയായിരുന്നു. 6

1992 ൽ രൂപം കൊണ്ട ശ്രീ ശാരദ വിദ്യാലയം പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളിലെ നൈപുണ്യം പൂർണമായി വികസിപ്പിക്കുന്നതിനുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. അന്തർദേശിയ തലത്തിൽ ഉൾപ്പെടെ പ്രശംസ നേടിയ സ്‌ക്കൂളിലെ ഹാക്ക് ക്ലബ്. 4സ്മാർട്ട് ക്ലാസ്സ് റൂം, വിദ്യാർത്ഥികളെ മികച്ച ടെക്‌നീഷ്യൻസാക്കാൻ സോഫ്റ്റ് സ്‌കിൽ ട്രെയ്‌നിംഗ്, റേഡിയോ ശാരദ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ സ്‌പെഷ്യൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് തുടങ്ങി നിരവധി മികച്ച സംവിധാനങ്ങളും ഇവിടെയുണ്ട്.