പെരുമ്പാവൂർ മേഖലകളിൽ മോഷണസംഘം:മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വി യിൽ 

പെരുമ്പാവൂർ: പെരുമ്പാവൂർ മേഖലകളിൽ മോഷണസംഘം വിലസുന്നു. നാട്ടുകാർ ആശങ്കയിൽ .മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വി യിൽ പതിഞ്ഞെങ്കിലും ഇതുവരെയും ഇവരെ പിടികൂടാനായിട്ടില്ല. അല്ലപ്രയിലെ മൂന്ന് വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷ്ടാക്കൾ കയറിയത്. 2ട്രൗസർ മാത്രം ധരിച്ച് പെരുപ്പുകൾ അരയിൽ കെട്ടിവച്ച നിലയിലാണ് മോഷ്ടാക്കൾ .ഇവരുടെ കൈയിൽ മാരകായുധങ്ങളുമുണ്ട്.മറുനാട്ടുകാരോ അന്താരാഷ്ട മോഷണസംഘത്തിന്റെ കണ്ണികളാണോ ഇവരെന്ന് സംശയിക്കുന്നു. നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് ഇവിടം.4 ഇവരുടെ നിരവധി കുറ്റകൃത്യങ്ങളും ഇവിടെ നടന്നിട്ടുമുണ്ട്. ഇതിനിടയിലാണ് മോഷ്ടാക്കൾ വിലസുന്നതും.പോലീസിന്‍റെ ഭാഗത്ത് നിന്ന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ