മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനേയും എതിരെ അപവാദ പ്രചരണം: യുവാവ് പിടിയിൽ

 

പെരുമ്പാവൂർ :സെല്‍ഫി വീഡീയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാണിച്ച് ആന്റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. മോഹൽലാലും ആന്റണി പെരുമ്പാവൂരും ഇതര സംസ്ഥാനക്കാർക്ക് വേണ്ടി പെൺ വാണിഭം നടത്തുന്നുവെന്നും മറ്റുമാണ് ഫെയ്സ് ബുക്കിൽ കൂടി നസീഹ് പറഞ്ഞത്. തന്‍റെ കൈവശമുള്ള അഞ്ച് കോടിയുടെ സ്വത്തിന്‍റെ ചെക്ക് എഴുതിയത് കാണിച്ചും ഇത് നുണയാണെങ്കിൽ 500 രുപയുടെ മുദ്രപത്രത്തിൽ തന്‍റെ സ്വത്ത് എഴുതി നൽകാമെന്നുമാണ് യുവാവിന്‍റെ വെല്ലുവിളി. 1പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് യുവാവ് സ്റ്റേഷനിൽ വച്ചും പറഞ്ഞിരുന്നത്. ചെക്കും മുദ്ര പേപ്പറും പൊലീസ് കണ്ടെടുത്തുവെങ്കിലും വെറും 4000 രൂപയോളമാണ് ഇയാളുടെ പക്കലുള്ളതെന്ന് പൊലീസ് പറഞ്ഞു.തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സദാചാരഗുണ്ടായിസം നടത്തിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് നസീഹ് പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോ വൈറലായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരേയും സംഘടനയേയും രൂക്ഷമായി വിമര്‍ശിച്ചും വെല്ലുവിളിച്ചും നസീഹ് വീഡിയോയില്‍ സംസാരിച്ചിരുന്നു.