കാറ്റില്‍ കാഞ്ഞൂർ ആറങ്കാവ് മേഖലയില്‍ കനത്ത കൃഷിനാശം

കാഞ്ഞൂര്‍: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ആറങ്കാവ് മേഖലയില്‍ കനത്ത കൃഷിനാശം. ആയിരക്കണക്കിനു വാഴകളാണു പ്രദേശത്തു നശിച്ചത്. കപ്പകൃഷിയും പലയിടത്തും നശിച്ചിട്ടുണ്ട്.ആറങ്കാവ് മനക്കക്കുടിയില്‍ കൃഷി ചെയ്തിരുന്ന ഉതുപ്പാന്‍ പോളിയുടെ 600 ഓളം വാഴകള്‍ പൂര്‍ണമായും ഒടിഞ്ഞുവീണു നശിച്ചു. ഉതുപ്പാന്‍ വില്‍സന്‍റെ 500 ഓളം വാഴകള്‍ ഒടിഞ്ഞുവീണു. പള്ളിയ്ക്ക ടോമി, ഉതുപ്പാന്‍ ജോയി, പൗലോസ് എന്നിവരുടെ നൂറോളം വാഴകള്‍ വീതം നശിച്ചിട്ടുണ്ട്. പലരും വായ്പ്പയെടുത്തും മറ്റുമാണ് കൃഷി ചെയ്യുന്നത്‌.കുലച്ച വാഴകളാണ് പലതും.വൻ സാമ്പത്തിക ബാദ്യതയാണ് കർഷകർക്കുണ്ടായിരിക്കുന്നതും.അധികൃതർ കൃഷി നാശത്തിന് സഹായം നൽകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.