കാലടി സംസ്‌കൃത സർവ്വകലാശാലക്കു മുൻപിൽ സ്ഥാപിച്ച കലാസൃഷ്ടി വിവാദത്തിൽ

 

കാലടി:കാലടി സംസ്കൃത സർവ്വകലാശാല കലോത്സവത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ച കലാസൃഷ്ടി വിവാദത്തിൽ. കട്പുത്തലിയിൽ നിന്ന് പാക്കിസ്ഥാനിലേക്ക്‌എന്ന ബോർഡു വച്ച കെ.എസ്.ആർ.ടി.സി ബസിന്‍റെ മാതൃകയാണ് വിദ്യാർത്ഥികൾ സർവ്വകലാശാല കവാടത്തിനു മുൻപിൽ സ്ഥാപിച്ചിരിക്കുന്നത്.ഈ മാസം 20, 21, 22 തിയതികളിലാണ് സംസ്കൃത സർവ്വകലാശാല കലോത്സവം നടക്കുന്നത്. കലോത്സവത്തിന്‍റെ പ്രചരണാർത്ഥമാണ് കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. എം.ടി വാസുദേവൻ നായർ ,കമൽ, ഷാരുഖാൻ, അമീർ ഖാൻ, പിണറായി വിജയൻ എന്നിവരുടെ ചിത്രങ്ങളും ഇതിൽ വച്ചിട്ടുണ്ട്. kadputtaly-2ഉത്തരേന്ത്യയിൽ കലാകാരൻമാർ താമസിക്കുന്ന കോളനിയാണ് കട്പുത്തലി.ആ കോളനി പൊളിച്ചുനീക്കാൻ  സംഘപരിവാറിന്‍റെ ശ്രമം നടക്കുകയാണ്. അതിനെതിരെയാണ് ഇത്തരമൊരു കലാസൃഷ്ടി തെയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.കലാസൃഷ്ടി നിർമ്മിച്ചവർക്കെതിരെ സംഘപരിവാർ സംഘടനകളുടെ ഭീഷണി ഉണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു. രാജ്യദ്രോഹപരമായ സൃഷ്ടി സർവ്വകലാശാല കവാടത്തിൽ നിന്നും മാറ്റണമെന്നാവിശ്യപ്പെട്ട് യുവമോർച്ച കാലടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സൃഷ്ടി സർവ്വകലാശാല കവാടത്തിൽ വക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്നും  അത് ഉടൻ നീക്കാൻ ആവിശ്യപ്പെട്ടിട്ടുണ്ടെന്നും രജിസ്ട്രാർ ഡോ: ടി.പി. രവീന്ദ്രൻ  പറഞ്ഞു.