കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ കനാലിൽ വീണു

 

മലയാറ്റൂർ:ബാലവാടിയിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ കനാലിൽ വീണു.കുട്ടികൾക്കും ഹെൽപ്പർക്കും സാരമായ പരിക്കേറ്റു.മലയാറ്റൂർ സെബിയൂരിലെ ബാലവാടിയിലേക്ക് പോകുന്നവഴിയാണ് അപകടം നടന്നത്.auto2തെരുവുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മലയാറ്റൂർ ഇടതുകര കനാലിലേക്ക് മറിയുകയായിരുന്നു.മൂന്ന് കുട്ടികളും ഒരു സ്ത്രീയുമാണ് ഓട്ടോയിലുണ്ടായിരുന്നത്.ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.