പ്ലാന്റിനെതിരെ എൽ.ഡി.എഫിന്‍റെ സമരം രാഷ്ട്രീയ നാടകം :പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി

 

മലയാറ്റൂർ:മലയാറ്റൂരിലെ ടാർ മിക്‌സിങ്ങ് പ്ലാന്റിനെതിരെ എൽ.ഡി.എഫിന്‍റെ സമരം രാഷ്ട്രീയ നാടകമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി.പഞ്ചായത്തിലെ 2,3 വാർഡുകൾ ഉൾപ്പെട്ട പ്രദേശത്ത് പ്രവർത്തനമാരംഭിക്കുന്ന പ്ലാന്റിന് ഉടമ സുബിൻ ജോർജ്ജ് അപേക്ഷ സമർപ്പിക്കുകയും 2016 നവംമ്പർ 21 ന് പഞ്ചായത്ത് കമ്മറ്റിയുടെ 24 )0  നമ്പർ തീരുമാനപ്രകാരം എക്‌സിക്യുട്ടീവ് കമ്മറ്റിയും വാർഡുമെമ്പറും അടങ്ങുന്ന സമിതി സ്ഥലത്തുപോയി പരിശോധന നടത്തിയതാണ്.പ്ലാന്റ് വരുന്ന സ്ഥലം ആൾതാമസമില്ലാത്തതും,വീതിയുളള റോഡും മറ്റും ഉളളതിനാൽ എല്ലാ രേഖകളും പരിശോദിച്ച് പ്ലാന്റിന് അനുമതി നൽകാൻ കമ്മറ്റി ശുപാർശ ചെയ്യുകയായിരുന്നുവെന്ന് അനിമോൾ ബേബി പറയുന്നു.എൽ.ഡി.എഫ് മെമ്പർമാർ ഉൾപ്പെടെ 17 അംഗങ്ങളും ഇത് അംഗീകരിക്കുകയും ചെയ്തു.tar-plantഅതിന്‍റെ അടിസ്ഥാനത്തിൽ സെക്രട്ടറി എൻ.ഒ.സി നൽകുകയും ചെയ്തു.പ്ലാന്റ് സ്ഥാപിക്കപ്പെട്ട ശേഷം സുബിൻ ജോർജ്ജ് ലൈസൻസിനുവേണ്ടി പഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കുകയും അതുകിട്ടാൻ കാലതാമസം വന്നപ്പോൾ സുബിൻ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.കോടതിയുടെ ഉത്തരവ് പ്രകാരമാണ് പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് നൽകിയതെന്നും അനിമോൾ ബേബി പറഞ്ഞു.സെക്രട്ടറി ലൈസൻസ് നൽകിയ ശേഷമാണ് എൽ.ഡി.എഫ് അംഗങ്ങൾ ലൈസൻസ് റദ്ദ് ചെയ്യാൻ ആവിശ്യപ്പെട്ടത്.എൻ.ഒ.സി നൽകിയപ്പോൾ അതിന് തടസം ഉന്നയിക്കാതെയും ,ലൈസൻസ് നൽകിയപ്പോൾ അത് റദ്ദ് ചെയ്യാൻ പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുളള എൽ.ഡി.എഫിന്‍റെ തന്ത്രമാണെന്നും
ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും കോൺഗ്രസ് അംഗങ്ങളും ആവിശ്യപ്പെട്ടു.പ്ലാന്റിനെതിരെ സി.പി.ഐ(എം)ന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച പ്രതിഷേധ കൂട്ടായ്മ നടത്താനിരിക്കെയാണ് പഞ്ചായത്ത് പ്രസിഡന്റ് എൽ.ഡി.എഫിനെതിരെ ആഞ്ഞടിച്ചിരിക്കുന്നതും.